11/03/2010

ആഫ്രിക്കന്‍ വിശേഷങ്ങള്‍ - 4 Africa

1.ലോകത്ത് ഏറ്റവും കൂടുതല്‍ മരിച്ചീനി ഉത്പാദിപ്പിക്കുന്ന രാജ്യം?

നൈജീരിയ
2.ലോകത്തില്‍ വനിതാപ്രാതിനിധ്യം ഏറ്റവും കൂടുതലുള്ള പാര്‍ലമെന്റ് ഏത് ?

റുവാണ്ടന്‍ പാര്‍ലമെന്റ്
3.'ലയണ്‍സ് ഓഫ് തെരാങ' എന്നറിയപ്പെടുന്നത് ?

സെനഗല്‍ ഫുട്ബോള്‍ ടീം
4.ലോകത്തിലെ ഏറ്റവും വലിയ വിത്ത് ?
കൊക്കോ ഡി മെര്‍
5.കൊക്കോ ഡി മെര്‍ കാണപ്പെടുന്ന രാജ്യം?

സെയ്ഷെല്‍സ്
6.'ആഫ്രിക്കയുടെ കൊമ്പ്' (Horn of Africa) എന്ന് വിളിക്കുന്നത് ___ നെ?

സോമാലിയ
7.'സ്വര്‍ണ്ണത്തിന്റേയും വജ്രത്തിന്റേയും നാട്' എന്ന് വിളിക്കുന്നത് ?

ദക്ഷിണാഫ്രിക്കയെ
8.'മഴവില്‍ ദേശം' എന്നു വിളിക്കുന്നത് ?

ദക്ഷിണാഫ്രിക്കയെ
9.മൂന്നു തലസ്ഥാനങ്ങള്‍ ഉള്ള ഏക രാജ്യം ?

ദക്ഷിണാഫ്രിക്ക
10.'സമുദ്രത്തിലെ സത്രം' എന്നറിയപ്പെടുന്നത് ___ ?

കേപ്‌ടൌണ്‍ (ദക്ഷിണാഫ്രിക്ക)
11.'ടേബിള്‍ മൌണ്ടന്‍' സ്ഥിതി ചെയ്യുന്നതെവിടെ?

കേപ്‌ടൌണ്‍
12.ലോകത്തില്‍ ഏറ്റവും കുറവ് ആയുര്‍ദൈര്‍ഘ്യമുള്ള രാജ്യം?

സ്വാസിലാന്റ്
13.ലോകത്തില്‍ വന്യമൃഗങ്ങള്‍ ഏറ്റവും കൂടുതലുള്ള രാജ്യം  ?

ടാന്‍സാനിയ
14.'ആഫ്രിക്കയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍' എന്നു വിളിക്കുന്നതാരെ ?

ജൂലിയസ് നെരേര
15.ആരാണ് 'ഈദി അമീന്‍'?
1971 മുതല്‍ 1979 വരെ ഉഗാണ്ട ഭരിച്ചിരുന്ന ഏകാധിപതി

No comments: