12/08/2010

പൊതുവിജ്ഞാന ചോദ്യോത്തരങ്ങള്‍ 1

For new posts Click here 


1. ആരുടെ ജന്മദിനമാണ് ലോക പുസ്തക ദിനമായ് ആച‌രിക്കുന്നത് ?
വില്യം ഷേക്‌സ്‌പിയര്‍
2. ഇന്റര്‍നെറ്റിന്റെ മുന്‍ഗാമി എന്നറിയപ്പെടുന്ന നെറ്റ്‌വര്‍ക്ക്  ഏത് ?
ARPANET(1969)
3.ബെയ്ജിങ്ങിനെ പുരാതന കാലത്ത്  വിളിച്ചിരുന്ന പേര് ?
റ്റാറ്റു
4.ആദ്യമായ് ഫിസിക്സ് നോബല്‍ സമ്മാനം നേടിയ ശാസ്ത്രജ്ഞന്‍?
റോണ്‍ട്ജന്‍
5.പാരഡൈസ് ലോസ്റ്റ്  (പറുദീസനഷ്ടം) എഴുതിയതാര് ?
ജോണ്‍ മില്‍ട്ടണ്‍
6.ആധുനിക രസതന്ത്രത്തിന്റെ പിതാവ് ?
ലാവോസിയര്‍
7.മുഗള്‍ ഭരണത്തിലെ സുവര്‍ണകാലം എന്നറിയപ്പെടുന്നത് ആരുടെ ഭരണകാലമാണ് ?
ഷാജഹാന്‍
8.ഗൂഗിളിന്റെ സൃഷ്ടാക്കള്‍ ?
ലാറി പേജ്, സെര്‍ജിബ്രിന്‍
9.അന്തരീക്ഷത്തിലെ ഓസോണിന്റെ അളവ് അളക്കുന്ന യൂണിറ്റ് ഏത് ?
ഡോബ്സണ്‍
10.ഏതു നദിയുടെ തീരത്തിലാണ് സെന്റ് പീറ്റേഴ്‌സ് ബര്‍ഗ്  നഗരം സ്ഥിതി ചെയ്യുന്നത് ?
നേവ
11. പസഫിക് സമുദ്രത്തിന് ആ പേരിട്ട മഹാന്‍ ?
ഫെര്‍ഡിനാന്റ് മഗല്ലന്‍
12. കാര്‍ബണ്‍ ഡയോക്‌സൈഡ് വാതകം കണ്ടുപിടിച്ചതാര് ?
ജോസഫ് ബ്ലാക്ക്
13. ഇന്ത്യയിലാദ്യമായി സ്വകാര്യവത്കരിക്കപ്പെട്ട നദി ?
ഷിയോനാഥ് ( ഛത്തീസ്ഗഢ്)
14.പ്രിന്‍സിപ്പിയ മാത്തമാറ്റിക്ക എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ?
ഐസക് ന്യൂട്ടണ്‍
15.ദക്ഷിണാഫ്രിക്കയില്‍ ടോള്‍സ്റ്റോയ് ഫാം സ്ഥാപിച്ചതാര് ?
മഹാത്മാ ഗാന്ധി
For new posts Click here 



11/25/2010

ആഫ്രിക്കന്‍ വിശേഷങ്ങള്‍ - 7 Africa

1.ലോകത്തിലേറ്റവും കൂടുതല്‍ ഫോസ്‌ഫേറ്റ് നിക്ഷേപമുള്ള രാജ്യം?
മൊറോക്കോ
2.ലൈബീരിയ എന്നാല്‍ _____ എന്നര്‍ത്ഥം?
സ്വതന്ത്രരുടെ നാട്
3.പഴയ കാലത്ത് 'ബസുത്തോ ലാന്‍ഡ്' എന്ന പേരിലറിയപ്പെട്ടിരുന്ന രാജ്യം?
ലെസോത്തോ
4.കെന്നത്ത് കൌണ്ട ഏതു രാജ്യത്തെ ഭരണാധികാരിയായിരുന്നു?
സാംബിയ
5.സിംബാബ്‌വെ എന്നാല്‍ _____ എന്നര്‍ത്ഥം?
ശിലാഗൃഹം
6.റോബര്‍ട്ട് മുഗാബെ ഏതു രാജ്യത്തെ ഭരണാധികാരിയായിരുന്നു?
സിംബാബ്‌വെ
7.സെനഗലിന്റെ രാഷ്ട്രപിതാവ് ?
ലിയോ പോള്‍ഡ് സെന്‍ ഘോര്‍
8.ലോകം കണ്ട ക്രൂരനായ ഭരണാധികാരികളിലൊരാളായ കേണല്‍ ജീന്‍ ബഡല്‍ ബൊകാസ ഏതു രാജ്യത്തെ ഭരണാധികാരിയായിരുന്നു?
സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്
9.അബ്‌ദുള്‍ കാസിം സാലാത് ഹസ്സന്‍ ഏതു രാജ്യത്തെ ഭരണാധികാരിയായിരുന്നു?
സെമാലിയ
10.ലവണത്വം ഏറ്റവും കൂടുതലുള്ള തടാകം ?
അസ്സാല്‍ തടാകം ( ജിബൂട്ടി)

11/19/2010

ആഫ്രിക്കന്‍ വിശേഷങ്ങള്‍ - 6 Africa

1.ഛാല്‍ബി മരുഭൂമി സ്ഥിതി ചെയ്യുന്നതെവിടെ ?
കെനിയ
2.ലോറന്റ് കബില, ജോസഫ് കബില - ഇവര്‍ ഏതു രാജ്യത്തെ ഭരണാധികാരികളായിരുന്നു ?
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ
3.ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ പഴയ പേര്?
സയര്‍
4.കൊക്കോ ഉത്പാദനത്തില്‍ ലോകത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യം?
കോട്ടി ഡി ഐവോയിര്‍
5.ലോകത്തിലെ പ്രധാന കരയാമ്പൂ ഉത്പാദകര്‍ ?
ടാന്‍സാനിയ
6.ലോകത്തിലെ രണ്ടാമത്തെ വലിയ ശുദ്ധജല തടാകം?
വിക്ടോറിയ തടാകം (ടാന്‍സാനിയ)
7.ആഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ?
കിളിമഞ്ജാരോ (ടാന്‍സാനിയ)
8..ലോകത്തിലെ രണ്ടാമത്തെ ആഴമേറിയ തടാകം?
ടാംഗനിക്ക
9.ഏതു രാജ്യത്തെ ഭരണാധികാരിയായിരുന്നു ഡോ. ജൂലിയസ് നെരേര?
ടാന്‍സാനിയ
10.ആഫ്രിക്കയുടെ തെക്കേ മുനമ്പിലെത്തിയ ആദ്യ യൂറോപ്യന്‍ ?
ബര്‍ത്തലോമിയോ ഡയസ് (പോര്‍ച്ചുഗല്‍)
11.സ്വര്‍ണ്ണം, പ്ലാറ്റിനം, ക്രോമിയം എന്നീ ലോഹങ്ങളുടെ ഉത്പാദനത്തില്‍ ലോകത്ത് ഒന്നാമതുള്ള രാജ്യം?
ദക്ഷിണാഫ്രിക്ക
12.ആഫ്രിക്കയിലെ പ്രധാന എണ്ണയുത്പാദക രാജ്യം?
നൈജീരിയ
13.വാനില ഉത്പാദനത്തിലും കയറ്റുമതിയിലും ലോകത്ത് ഒന്നാം സ്ഥാനത്തുള്ള രാജ്യം?
മഡഗാസ്കര്‍
14.മഡഗാസ്കറിന്റെ പഴയ പേര് ?
മലഗാസി
15.ന്യാസാലാണ്ടിന്റെ പുതിയ പേര് ?
മലാവി

11/14/2010

ആഫ്രിക്കന്‍ വിശേഷങ്ങള്‍ - 5 Africa

1.'നോര്‍ത്തേണ്‍ റൊഡേഷ്യ' എന്നറിയപ്പെട്ടിരുന്ന രാജ്യം ?
സാംബിയ
2.'സതേണ്‍ റൊഡേഷ്യ' എന്നറിയപ്പെട്ടിരുന്ന രാജ്യം ?
സിംബാബ്‌വെ
3.സാംബിയയുടെ രാഷ്‌ട്രപിതാവ് ?
കെന്നത്ത് കൌണ്ട
4.'മാജി മാജി' ലഹള നടന്നതെവിടെ ?
ടാന്‍സാനിയ (ജര്‍മ്മന്‍കാര്‍ക്കെതിരെ)
5.'കരീബ' അണക്കെട്ട് സ്ഥിതി ചെയ്യുന്നതെവിടെ?
സാംബസി നദിയില്‍
6.ലോകത്തില്‍ ഏറ്റവും കൂടുതല്‍ പണപെരുപ്പം നേരിടുന്ന രാജ്യം ?
സിംബാബ്‌വെ
7.ലോകത്തിലെ ഏറ്റവും വിസ്‌തൃതമായ വെള്ളച്ചാട്ടം?
വിക്ടോറിയ(1.5 കി.മീ വീതി)
8.ഏത് നദിയിലാണ് 'വിക്ടോറിയ' വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് ?
സാംബസി
9.ഏത് നദിയിലാണ് 'ബൊയോമ' വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് ?
കോംഗോ നദിയില്‍
10.'ബൊയോമ' വെള്ളച്ചാട്ടത്തിന്റെ പഴയ പേര് ?
സ്റ്റാന്‍ലി വെള്ളച്ചാട്ടം (61 മീറ്റര്‍ ഉയരം)
12.'ലിവിങ്സ്റ്റണ്‍' വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി?
കോംഗോ നദി
13.'ലിവിങ്സ്റ്റണ്‍','ബൊയോമ' വെള്ളച്ചാട്ടങ്ങള്‍ സ്ഥിതിചെയ്യുന്ന രാജ്യം?
ഡെമോക്രാറ്റിക് റിപ്പബ്‌ളിക് ഓഫ് കോംഗോ
14.സ്വര്‍ണ്ണ നിക്ഷേപത്തിന്റെ കാര്യത്തില്‍ ലോകത്ത് രണ്ടാം സ്ഥാനമുള്ള രാജ്യം?
ഉഗാണ്ട
15.ഐവറി കോസ്റ്റിന്റെ പുതിയ പേര്?
കോട്ടി ഡി ഐവോയിര്‍
******************

11/12/2010

നെല്‍സണ്‍ മണ്ടേല

1.'മാഡിബ' എന്ന പേരിലറിയപ്പെടുന്ന നേതാവ് ആര് ?
നെല്‍സണ്‍ മണ്ടേല ( Nelson Rolihlahla Mandela)
2.നെല്‍സണ്‍ മണ്ടേല ജനിച്ചതെവിടെ ?
ഉംതാട്ട ( ട്രന്‍സ്കി പ്രവശ്യ- ദക്ഷി​ണാഫ്രിക്ക)
3.നെല്‍സണ്‍ മണ്ടേല ജനിച്ചതെന്ന് ?
1918 ജൂലൈ 18
4.നെല്‍സണ്‍ മണ്ടേലയുടെ ജയില്‍ ജീവിതത്തിലെ ആദ്യത്തെ 18 വര്‍ഷങ്ങള്‍ എവിടെയാണ് കഴിഞ്ഞത് ?
റോബന്‍ ദ്വീപ് ( നെല്‍സണ്‍ മണ്ടേലയുടെ നമ്പര്‍ 4664)
5.നെല്‍സണ്‍ മണ്ടേലയെ പാര്‍പ്പിച്ചിരുന്ന പ്രധാന ജയിലുകള്‍ ?
പോള്‍സ് മൂര്‍ ജയില്‍ ( 1982 മുതല്‍), വിക്ടര്‍ വെസ്റ്റര്‍ ജയില്‍ {(പാള്‍ parrl)അവസാന 3 വര്‍ഷം }
6.നെല്‍സണ്‍ മണ്ടേല ജയില്‍ വിമോചിതനായതെന്ന് ?
1990 ഫെബ്രുവരി 11ന്
7.നെല്‍സണ്‍ മണ്ടേല ആഫ്രിക്കന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റായതെന്ന് ?
1991ല്‍
8.ദക്ഷാണാഫ്രിക്കയുടെ, കറുത്തവര്‍ഗ്ഗക്കാരനായ ആദ്യ പ്രസിഡന്റ് ?
നെല്‍സണ്‍ മണ്ടേല (1994 മെയ് 10)
9.നെല്‍സണ്‍ മണ്ടേലക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ച വര്‍ഷം?
1993
10.1993ല്‍ നെല്‍സണ്‍ മണ്ടേലക്കൊപ്പം സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചതാര്‍ക്ക് ?
F.W.D ക്ലര്‍ക്ക് ( ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് )
11.നെല്‍സണ്‍ മണ്ടേലയുടെ ആത്മകഥയുടെ പേര്?
ലോങ് വാക്ക് റ്റു ഫ്രീഡം ( Long Walk to Freedom 1995) 
12.  ഭാരതരത്നം പുരസ്കാരം  ലഭിക്കുന്ന ഭാരതീയവംശജനല്ലാത്ത ആദ്യത്തെ വ്യക്തി ?
നെല്‍സണ്‍ മണ്ടേല (1990)

11/03/2010

ആഫ്രിക്കന്‍ വിശേഷങ്ങള്‍ - 4 Africa

1.ലോകത്ത് ഏറ്റവും കൂടുതല്‍ മരിച്ചീനി ഉത്പാദിപ്പിക്കുന്ന രാജ്യം?

നൈജീരിയ
2.ലോകത്തില്‍ വനിതാപ്രാതിനിധ്യം ഏറ്റവും കൂടുതലുള്ള പാര്‍ലമെന്റ് ഏത് ?

റുവാണ്ടന്‍ പാര്‍ലമെന്റ്
3.'ലയണ്‍സ് ഓഫ് തെരാങ' എന്നറിയപ്പെടുന്നത് ?

സെനഗല്‍ ഫുട്ബോള്‍ ടീം
4.ലോകത്തിലെ ഏറ്റവും വലിയ വിത്ത് ?
കൊക്കോ ഡി മെര്‍
5.കൊക്കോ ഡി മെര്‍ കാണപ്പെടുന്ന രാജ്യം?

സെയ്ഷെല്‍സ്
6.'ആഫ്രിക്കയുടെ കൊമ്പ്' (Horn of Africa) എന്ന് വിളിക്കുന്നത് ___ നെ?

സോമാലിയ
7.'സ്വര്‍ണ്ണത്തിന്റേയും വജ്രത്തിന്റേയും നാട്' എന്ന് വിളിക്കുന്നത് ?

ദക്ഷിണാഫ്രിക്കയെ
8.'മഴവില്‍ ദേശം' എന്നു വിളിക്കുന്നത് ?

ദക്ഷിണാഫ്രിക്കയെ
9.മൂന്നു തലസ്ഥാനങ്ങള്‍ ഉള്ള ഏക രാജ്യം ?

ദക്ഷിണാഫ്രിക്ക
10.'സമുദ്രത്തിലെ സത്രം' എന്നറിയപ്പെടുന്നത് ___ ?

കേപ്‌ടൌണ്‍ (ദക്ഷിണാഫ്രിക്ക)
11.'ടേബിള്‍ മൌണ്ടന്‍' സ്ഥിതി ചെയ്യുന്നതെവിടെ?

കേപ്‌ടൌണ്‍
12.ലോകത്തില്‍ ഏറ്റവും കുറവ് ആയുര്‍ദൈര്‍ഘ്യമുള്ള രാജ്യം?

സ്വാസിലാന്റ്
13.ലോകത്തില്‍ വന്യമൃഗങ്ങള്‍ ഏറ്റവും കൂടുതലുള്ള രാജ്യം  ?

ടാന്‍സാനിയ
14.'ആഫ്രിക്കയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍' എന്നു വിളിക്കുന്നതാരെ ?

ജൂലിയസ് നെരേര
15.ആരാണ് 'ഈദി അമീന്‍'?
1971 മുതല്‍ 1979 വരെ ഉഗാണ്ട ഭരിച്ചിരുന്ന ഏകാധിപതി

10/12/2010

ആഫ്രിക്കന്‍ വിശേഷങ്ങള്‍ 3- Africa

1.'സത്യസന്ധന്മാരുടെ നാട്' എന്നറിയപ്പെടുന്നത് ___ ?
ബുര്‍ക്കിനാഫാസോ
2.'ആഫ്രിക്കയുടെ ഹൃദയം' എന്നറിയപ്പെടുന്ന രാജ്യം ?
ബറുണ്ടി ( ഏറ്റവും ദരിദ്രമായ രാജ്യം)
3.'ആഫ്രിക്കയുടെ നിലച്ച ഹൃദയം' എന്നറിയപ്പെടുന്ന രാജ്യം ?
ചാഢ്
4.ബുര്‍ക്കിനാഫാസോയുടെ പഴയ പേര് ?
അപ്പര്‍ വോള്‍ട്ട
5.'പരിമള ദ്വീപുകള്‍' എന്നറിയപ്പെടുന്നത് ?
കോമോറോസ്
6.'ആഫ്രിക്കയുടെ പണയപ്പെട്ട കൊമ്പ്' എന്നറിയപ്പെടുന്ന രാജ്യം ?
ജിബൂട്ടി
7.'ഒരിക്കലും ഉറങ്ങാത്ത നഗരം' ​എന്ന വിശേഷണമുള്ള നഗരം?
കെയ്റോ
8.'ആയിരം മിനാരങ്ങളുടെ നഗരം' ​എന്ന വിശേഷണമുള്ള നഗരം?
കെയ്റൊ
9.'ആഫ്രിക്കയുടെ തടവറ' എന്നുവിളിക്കുന്നത് ___ നെ ?
ഇക്വിറ്റോറിയല്‍ ഗിനിയ
10.കാപ്പിയുടെ ജന്മദേശം ?
എത്യോപ്യ
11.'ഗോള്‍ഡ് കോസ്‌റ്റ്' എന്നു വിളിക്കപ്പെട്ടിരുന്ന രാജ്യം ?
ഘാന
12.ലോകത്തില്‍ ഏറ്റവും കൂടുതല്‍ കൊക്കോ ഉത്പാദിപ്പിക്കുന്ന രാജ്യം ?
ഐവറികോസ്‌റ്റ്
13.'ആഫ്രിക്കയുടെ ഉരുക്കു വനിത' എന്നു വിശേഷിപ്പിക്കപ്പെടുന്നത് ആരെ ?
എലന്‍ ജോണ്‍സണ്‍ സര്‍ലീഫ് ( ലൈബീരിയ)
14.'എട്ടാമത്തെ ഭൂഖണ്ഡം' എന്നു വിളിക്കുന്ന ആഫ്രിക്കന്‍ ദ്വീപ് ?
മഡഗാസ്‌കര്‍
15.'ആഫ്രിക്കയിലെ മിനി ഇന്ത്യ' എന്നു വിശേഷിപ്പിക്കപ്പെടുന്ന രാജ്യം ?
മൌറീഷ്യസ് ( 70% ഇന്ത്യന്‍ വംശജര്‍)

10/07/2010

ആഫ്രിക്കന്‍ വിശേഷങ്ങള്‍ 2- Africa

1.ഭൂമിയില്‍ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയര്‍ന്ന ചൂട് അനുഭവപ്പെട്ടെതെവിടെ ?
അല്‍ അസീസി ( 57.7ഡിഗ്രി സെല്‍ഷ്യസ് 1922സെപ്‌റ്റംബര്‍ 13നു)
2.ലോകത്തിലെ ഏറ്റവും വലിയ എഞ്ചിനീയറിങ്ങ് സംരംഭമായി വിലയിരുത്തപ്പെടുന്നത് ___ ?
ഗ്രേറ്റ് മാന്‍ മേഡ് ലേക്ക് (ലിബിയ, ഭൂഗര്‍ഭ ജലം ഖനനം ചെയ്യുന്ന പദ്ധതി)
3.മഡഗാസ്കറിനെ ആഫ്രിക്കാവന്‍കരയില്‍ നിന്നും വേര്‍തിരിക്കുന്നത് ___ ആണ്.
4.ആഫ്രിക്കാവന്‍കരയില്‍ നിന്നും വംശനാശം സംഭവിച്ച് അപ്രത്യക്ഷമായ രണ്ടു പക്ഷികള്‍ ?
ഡോഡോപ്പക്ഷികള്‍, ആനറാഞ്ചിപ്പക്ഷികള്‍
5.ഡോഡോപ്പക്ഷികള്‍ ജീവിച്ചിരുന്നതെവിടെ ?
മൌറീഷ്യസ് (17 -ാം നൂറ്റാണ്ട്)
6.ആനറാഞ്ചിപ്പക്ഷികള്‍ ജീവിച്ചിരുന്നതെവിടെ ?
മഡഗാസ്‌കര്‍ (16 -ാം നൂറ്റാണ്ട്)
7.ഇന്ത്യയില്‍ നിന്നുള്ള ആദ്യകാല കുടിയേറ്റക്കാരുടെ സ്മാരകമായ 'അപ്രവാസിഘട്ട് ' സ്ഥിതി ചെയ്യുന്നതെവിടെ ?
8.നമീബിയയുടെ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നല്‍കിയ ജനകീയ നേതാവ് ?
9.നമീബിയയുടെ സ്വാതന്ത്ര്യ സമരപ്പോരാട്ടത്തിന് നേതൃത്വം നല്‍കിയ സംഘടന?
1912ല്‍
ലുത്‌ലി ഹൌസ്
12.ദക്ഷിണാഫ്രിക്കയില്‍ 'വര്‍ണ്ണവിവേചനം'(Apartheid) നിലനിന്ന കാലഘട്ടം ?
1948-1991
13.ടാന്‍സാനിയയുടെ രാഷ്ട്രപിതാവ് ?
14.ട്യുണീഷ്യയുടെ തലസ്ഥാനം ?
15.പ്രാചീനനഗരമായ 'കാര്‍ത്തേജി'ന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്ത സ്ഥലം ?

10/05/2010

ആഫ്രിക്ക - 25 ചോദ്യോത്തരങ്ങള്‍ Africa


1.ഏറ്റവും കൂടുതല്‍ രാജ്യങ്ങളുള്ള ഭൂഖണ്ഡം?
2.ആഫ്രിക്കയിലെ ഏറ്റവും ചെറിയ രാജ്യം ?
സെയ്ഷല്‍സ് (Seychelles)
3.ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യം ?
സുഡാന്‍(Sudan)
4.എന്താണ് UNITA ?
പോര്‍ച്ചുഗലില്‍ നിന്നും അംഗോളയെ മോചിപ്പിക്കാനായി പൊരുതിയ സംഘടന
The National Union for the Total Independance of Angola
5.വോഡൂന്‍ മതം പ്രചാരത്തിലുള്ളത് എവിടെ ?
പടിഞ്ഞാറന്‍ ആഫ്രിക്ക
6.കലഹാരി മരുഭൂമിയിലെ ആദിമ നിവാസികള്‍ ?
ബുഷ്‌മെന്‍
7.'പുല' ഏതു രാജ്യത്തെ കറന്‍സിയാണ് ?
ബോട്‌സ്‌വാന(Botswana)
8.ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്ന ആഫ്രിക്കന്‍ രാജ്യം ?
റിപ്പബ്ലിക് ഓഫ് കോംഗോ
9.റിപ്പബ്ലിക് ഓഫ് കോംഗോയുടെ തലസ്ഥാനം ?
ബ്രാസവില്ല
കിന്‍ഷാസ
11.വിദേശഭരണത്തില്‍ നിന്നും സ്വാതന്ത്ര്യം നേടിയ ആദ്യ ആഫ്രിക്കന്‍ രാജ്യം ?
എത്യോപ്യ
12.ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യ കൂടിയ നഗരം ?
കെയ്റോ (ഈജിപ്‌ത്)
13.ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിര്‍മ്മിത തടാകം ?
വോള്‍ട്ട തടാകം ( അകോസോംബോ അണക്കെട്ട്, വോള്‍ട്ട നദി, ഘാന)
14.ലോകത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന രാജ്യം ?
ഗിനിയ ( 2- സോളമന്‍ ദ്വീപ്  3- സിയാറാലിയോണ്‍  )
14.ഏതു രാജ്യത്തെ സ്വാതന്ത്ര്യ സമരപ്പോരാളിയാണ് 'ക്വാമി എന്‍ ക്രൂമ' ?
ഘാന(Ghana)
കെനിയന്‍ സ്വാതന്ത്ര്യ സമരപ്പോരാളി
16.'മൌ മൌ'ലഹള നടന്നതെവിടെ? ആര്‍ക്കെതിരെ ?
കെനിയയില്‍, ബ്രിട്ടീഷുകാര്‍ക്കെതിരെ (1952-60)
17.'മസായ്‌മാര' വന്യജീവി സംരക്ഷ​ണകേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ ?
കെനിയയില്‍ (Kenya)
18.സമാധാനത്തിനുള്ള നോബേല്‍ സമ്മാനം നേടിയ ആദ്യ ആഫ്രിക്കന്‍ വനിത ?
വംഗാരി മാതായി ( 2004ല്‍ , കെനിയ - പരിസ്ഥിതി പ്രവര്‍ത്തക)
19.പൂര്‍ണ്ണമായും ദക്ഷി​ണാഫ്രിക്കക്കുള്ളിലായ് സ്ഥിതി ചെയ്യുന്ന രാജ്യം ?
ലെസോത്തോ
20.'Un bowed - A Memoir' - ആരുടെ ആത്മകഥയാണ് ?
 വംഗാരി മാതായി
21.ആഫ്രിക്കയിലെ ഏറ്റവും പഴയ റിപ്പബ്‌ളിക് ?
ലൈബീരിയ
22.അമേരിക്കയിലെ  അടിമത്വത്തില്‍ നിന്നും മോചിതരായ കറുത്തവര്‍ഗ്ഗക്കാര്‍ സ്ഥാപിച്ച രാജ്യം ?
ലൈബീരിയ
23.അമേരിക്കന്‍ പ്രസിഡന്റിന്റെ പേരിലുള്ള തലസ്ഥാന നഗരമുള്ള ആഫ്രിക്കന്‍ രാജ്യം - തലസ്ഥാനം ?
ലൈബീരിയ - മോണ്‍റോവിയ ( ജയിംസ് മണ്‍റോയുടെ സ്മരണാര്‍ത്ഥം)
24.ആഫ്രിക്കയിലെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ പ്രസിഡന്റ് ?
എലന്‍ ജോണ്‍സണ്‍ സര്‍ലീഫ് ( ലൈബീരിയ)
25.ദേശീയ പതാകയില്‍ ചിഹ്നങ്ങളില്ലാതെ ഒരു നിറം മാത്രമുള്ള രാജ്യം ?
ലിബിയ
Enhanced by Zemanta

9/24/2010

ടെസ്റ്റ് പേപ്പര്‍ 8 ആകെ മാര്‍ക്ക് 25

1. 2008ലെ ഒളിമ്പിക്ല് നടന്നതെവിടെ ?
a.ടോക്കിയോ b.ബെയ്ജിംഗ് c.ഗ്രീസ് d.ലണ്ടന്‍
2. വൃത്തിയാക്കാത്ത പൊതുമൂത്രപ്പുരകളിലെ ദുര്‍ഗന്ധത്തിനുകാരണമായ വാതകം ?
a.അമോ​ണിയ b.സള്‍ഫര്‍ ഡയോക്‌സൈഡ് c.ക്ലോറിന്‍ d.കാര്‍ബണ്‍ മോണോക്‌‌സൈഡ്
3.കാര്‍ ബാറ്ററികളിലുപയോഗിക്കുന്ന ആസിഡ് ഏത് ?
a.ബോറിക് ആസിഡ് b.ലാക്ടിക് ആസിഡ് c.ഹൈഡ്രോക്ലോറിക് ആസിഡ് d.സള്‍ഫ്യൂറിക് ആസിഡ്
4. സ്വതന്ത്ര ഭാരത്തില്‍, സുപ്രീംകോടതി ജഡ്ജിയായ ആദ്യ കേരളീയന്‍ ?
a.ജസ്റ്റിസ് കരുണാകരമേനോന്‍ b.ജസ്റ്റിസ് ബാലകൃഷ്ണന്‍ c.ജസ്റ്റിസ് ഫാത്തിമ ബീവി d.ജസ്റ്റിസ് പാറക്കുളങ്ങര ഗോവിന്ദമേനോന്‍
5.ഇന്ത്യന്‍ ഭര​ണഘടനയുടെ ഏത് അനുഛേദപ്രകാരമാണ് 'മലയാളം'കേരളത്തിന്റെ ഔദ്യോഗിക ഭാഷയായത് ?
a.345 b.341 c.340 d.ഇവയൊന്നുമല്ല.
6.ഇന്ത്യന്‍ ഭര​ണഘടനയുടെ എത്രാമത്തെ പട്ടികയിലാണ് പ്രാദേശിക ഭാഷാവിഭാഗം ഉള്‍പ്പെടുത്തിയിരിക്കുന്നത് ?
a.പട്ടിക -6 b.പട്ടിക -8 c.പട്ടിക -2 d.പട്ടിക -12
7.ഉദയ സൂര്യന്റെ നാട് ?
a.വിയറ്റ്നാം b.ആസ്‌ട്രേലിയ c.ജപ്പാന്‍ d.കൊറിയ
8.മഞ്ഞനദി എന്നറിയപ്പെടുന്നത് ?
a.ദാമോദര്‍ b.ആമസോണ്‍ c.നൈല്‍ d.ഹോങ്ഹോ( Huang-Ho)
9.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി സ്ഥിതി ചെയ്യുന്നത് ?
a.ഇന്ത്യ b.നേപ്പാള്‍ c.ചൈന d.പാകിസ്ഥാന്‍
10.'നോട്ടിക്കല്‍ മൈല്‍' എന്ന പദം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
a.കപ്പല്‍ b.കാര്‍ c.വിമാനം d.ബഹിരാകാശ വാഹനം
11. മഹാത്മാ ഗാന്ധിയുടെ മാതാവിന്റെ പേര് ?
a.ദേവകി b.യശോദ c.പുത്‌ലീ ഭായ് d.മനു ഭായ്
12.കാവേരി നദി ഒഴുകുന്നത് ?
a.കര്‍ണ്ണാടകയില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് b.തമിഴ്‌നാട്ടില്‍ നിന്നും കര്‍ണ്ണാടകയിലേക്ക് c.ആന്ധ്രയില്‍ നിന്നും തമിഴ് നാട്ടിലേക്ക് d.ഇവയൊന്നുമല്ല
13.ലോഗരിതം കണ്ടുപിടിച്ചതാര് ?
a.അമുണ്ട്സെന്‍ b.ജോണ്‍ നേപ്പിയര്‍ c.മെന്‍ഡലീഫ് d.ഐസക് ന്യൂട്ടണ്‍
14.സൂപ്പര്‍നോവ എന്നറിയപ്പെടുന്നത് ?
a.വാല്‍ നക്ഷത്രം b.ഉല്‍ക്കാശില c.മരിച്ചുകൊണ്ടിരിക്കുന്ന നക്ഷത്രം d.തമോഗര്‍ത്തം
15.ലിഫ്‌റ്റ് കണ്ടുപിടിച്ചതാര് ?
a.മൈക്കേല്‍ ഫാരഡേ b.ജി.എം.ഫോര്‍ഡ് c.തോമസ് ആല്‍വാ എഡിസ​ണ്‍ d.ഓട്ടിസ്
16.210 മീറ്റര്‍ നീളമുള്ള ഒരു ട്രെയിന്‍ 63കി.മീ./മണിക്കൂര്‍ വേഗതയില്‍ സഞ്ചരിക്കുമ്പോള്‍ ഒരു സിഗ്നല്‍പോസ്‌റ്റ് മറികടക്കുവാനെടുക്കുന്ന സമയം എത്ര ?
a.12സെക്കന്റ് b.14സെക്കന്റ് c.15സെക്കന്റ് d.18സെക്കന്റ്
17.ഒരു കസേര 220 രൂപയ്‌ക്ക് വിറ്റാല്‍ 10% ലാഭം കിട്ടുമെങ്കില്‍ കസേരയുടെ വാങ്ങിയ വില (costprice) എത്ര ?
a.200രൂ. b.210രൂ c.180രൂ d.240രൂ
18.10% കിഴിവോടെ ഒരു പുസ്തകം 9 രൂപയ്‌ക്ക് വാങ്ങിയാല്‍ യഥാര്‍ത്ഥവില എത്ര?
a.12രൂ. b.9.90രൂ c.10രൂ d.11രൂ
19.50ഗ്രാം = _____ കിലോഗ്.
a.0.005കി.ഗ്രാം b.0.05കി.ഗ്രാം c.0.51കി.ഗ്രാം d.0.5കി.ഗ്രാം
20.The exact opposite of 'Fresh' is __ ?
a.Unused b.Stale c.Vigorous d. Recent
21.All his money ___ spent on the house.
a.were b.have c.has d.was
22.How ______ ?
a. happened the accident b. the accident happened c.did the accident happened d.did the accident happen
23.The workers went out of the factory ___ to hold a protest rally.
a.en masse b.en route c.impasse d.de facto
24.ഇംഗ്ലീഷില്‍ 'Colon' എന്ന പേരുള്ള ചിഹ്നത്തിന്റെ മലയാളത്തിലെ പേര് ?
a.ചോദ്യചിഹ്നം b.അല്‍പ്പവിരാമം c.ഭിത്തിക d.പൂര്‍ണ്ണവിരാമം
25.ശരിയായ പദം തിരഞ്ഞടുത്തെഴുതുക.
a.പീഢനം b.പീഡനം c.പീടനം d.പീഠനം

Answers 

1b,2b,3c,4d,5a,6b,7c,8d,9b,10b,11c,12a,13b,
14c,15d,16a,17a,18c,19b,20b,21d,22d,23a,24c,25b.

3/19/2010

ടെസ്റ്റ് പേപ്പര്‍ -7 ആകെ മാര്‍ക്ക് 50


1.ടൈഗര്‍ വുഡ്സ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
a.ഫുട്ബോള്‍ b.ഗോള്‍ഫ് c.ഹോക്കി d.ബോക്സിങ്ങ്
2.മണ്ഡല പുനഃസംഘടനയ്‍ക്കു ശേഷം ഇപ്പോള്‍ കേരളത്തില്‍ എത്ര നിയമസഭാ നിയോജകമണണ്ഡലങ്ങള്‍ ഉണ്ട് ?
a.140 b.20 c.29 d.141
3.മൂന്നു 'സി' കളുടെ നഗരം എന്നറിയപ്പെടുന്നത് ?
a.കണ്ണൂര്‍ b.തലശ്ശേരി c.തളിപ്പറമ്പ് d.പയ്യന്നൂര്‍
4.ഒരു ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കാലാവധി?
a. 5വര്‍ഷം b. 4വര്‍ഷം c.6വര്‍ഷം d.10 വര്‍ഷം
5.എന്നു മുതല്‍ക്കാണ് കേരളത്തില്‍ ജനകീയആസൂത്രണം തുടങ്ങിയത് ?
a.1999 ആഗസ്റ്റ് 15 b.1995 നവംബര്‍ 1 c.1956 നവംബര്‍ 1 d.1996 ആഗസ്റ്റ് 17
6.കേരളത്തിലെ ആകെ ജില്ലാ പഞ്ചായത്തുകളുടെ എണ്ണം?
a.14 b.999 c.140 d.20
7.കേരളത്തില്‍ അധികാരത്തിലുണ്ടായിരുന്ന ഏക മുസ്ലീം രാജവംശം?
a.ആയ് രാജവംശം b.അറയ്‌ക്കല്‍ രാജവംശം c.മരയ്ക്കാര്‍ രാജവംശം d.അരയ രാജവംശം
8.എടയ്‌ക്കല്‍ ശിലാ ഗുഹകള്‍ സ്ഥിതി ചെയ്യുന്ന ജില്ല ?
a.കണ്ണൂര്‍ b.പാലക്കാട് c.വയനാട് d.കാസര്‍ഗോഡ്
9.കുലശേഖര രാജാക്കന്മാരുടെ ആസ്ഥാനം എവിടെയായിരുന്നു ?
a.കൊടുങ്ങല്ലൂര്‍ b.തിരുവഞ്ചിക്കുളം c.ദേശിങ്ങനാട് d.മഹോദയപുരം
10.1750ല്‍ തൃപ്പടിദാനം നിര്‍വ്വഹിച്ച തിരുവിതാംകൂര്‍ രാജാവ്?
a.ധര്‍മ്മരാജാവ് b. മാര്‍ത്താണ്ഡവര്‍മ്മ c.ചിത്തിര തിരുനാള്‍ d.സ്വാതിതിരുനാള്‍
11.കേരളം ഭരിച്ചിരുന്ന വരഗുണ മഹരാജാവിനെ വിശേഷിപ്പിച്ചിരുന്നത് ഏത് പേരിലാണ് ?
a.കേരള അശോകന്‍ b.കേരള കനിഷ്കന്‍ c.കേരള വിക്രമാദിത്യന്‍ d.ഇവയൊന്നുമല്ല
12.കുളച്ചല്‍ യുദ്ധം നടന്നതെന്ന് ?
a.1750 b.1744 c.1741 d.1653
13.ആദ്യകാലങ്ങളില്‍ മാമാങ്കം നടത്തിയിരുന്നതാര്?
a.സാമൂതിരി b.കോലത്തിരി c.വള്ളുവക്കോനാതിരി d.ഇവരാരുമല്ല
14.ഐ.എന്‍.എസ്സ് കുഞ്ഞാലി എന്ന നാവിക പരിശീലന കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ ?
a.കൊച്ചി b.ഏഴിമല c.മര്‍മ്മ ഗോവ d.മുംബൈ
15.വാസ്കോഡഗാമ അന്തരിച്ചതെവിടെ വച്ച് ?
a.കൊച്ചിയില്‍ b.പുതുച്ചേരിയില്‍ c.ഗോവയില്‍ d.മുംബൈയില്‍
16.ആറ്റിങ്ങല്‍ കലാപം നടന്നതെന്ന് ?
a.1271ല്‍ b.1721ല്‍ c.1600ല്‍ d.1700ല്‍
17.താഴെ തന്നിരിക്കുന്നവയില്‍ സൂര്യനില്‍ നടക്കുന്ന പ്രധാന പ്രവര്‍ത്തനം ഏത് ?
a.അണു സംയോജനം b.അണു വിഘടനം c. 'a'യും'b'യും d.ഇതൊന്നുമല്ല
18.എസ്.എന്‍.ഡി.പിയുടെ പ്രഥമ സെക്രട്ടറി ?
a.ശ്രീനാരായണഗുരു b.കുമാരനാശാന്‍ c.ഡോ. പല്‍പ്പു d.ടി.കെ മാധവന്‍
19.വേലുത്തമ്പി ദളവ ജനിച്ചതെവിടെ ?
a.മണ്ണടി b.കുളച്ചല്‍ c.നാഗര്‍ കോവില്‍ d.കല്‍ക്കുളം
20.കേരളപ്പഴമ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ?
a.ഡോ.ഗുണ്ടര്‍ട്ട് b.വില്യം ലോഗന്‍ c.അര്‍ണ്ണോസ് പാതിരി d.ഹെര്‍മ്മന്‍ ഹെസ്സെ
21.കേരള നിയമസഭയിലെ ആദ്യ പ്രതിപക്ഷ നേതാവ് ?
a.അയ്യന്‍കാളി b.ആര്‍. ശങ്കര്‍ c.പി.ടി.ചാക്കോ d.എ.കെ.ജി
22.സൂര്യന്റെ ഉപരിതലത്തിലെ ശരാശരി താപനില ?
a.50000C b.55000C c.60000C d.5000C
23.ചന്ദ്രനില്‍ നിന്നുള്ള പ്രകാശം ഭൂമിയിലെത്താന്‍ വേണ്ട സമയം ?
a.1.3സെ b.13സെ c. 0.13സെ d.130സെ
24.2010ലെ ലോകകപ്പ് ഹോക്കി നടന്നതെവിടെ ?
a.കേപ് ടൌണ്‍ b.ടോക്കിയോ c.ഇസ്ലാമാബാദ് d.ന്യൂഡല്‍ഹി
25.2010 ലെ ലോകകപ്പ് ഫുട്ബോള്‍ നടക്കുന്നതെവിടെ ?
a.ദക്ഷിണാഫ്രിക്ക b.ജപ്പാന്‍ c.ബ്രസീല്‍ d.ജര്‍മ്മനി
26.ഭൂമിയില്‍ നിന്നും സൂര്യനിലേയ്‌ക്കുള്ള ശരാശരി അകലം ഏകദേശം _____ ആണ് ?
a.14കോടിkm b.15കോടിkm c.3,84,403km d.3കോടിkm
27.റോമന്‍ രീതിയില്‍ XIV എന്നെഴുതുന്നത് _____ നു തുല്യമാണ് ?
a.14 b.16 c.15 d.19
28.'4'ന്റെ ക്യൂബും '8'ന്റെ വര്‍ഗ്ഗവുമായ സംഖ്യ ഏത് ?
a.16 b.24 c.64 d.ഇതൊന്നുമല്ല
29.ഏറ്റവും ചെറിയ അഭാജ്യ സംഖ്യ ഏത് ?
a.1 b.2 c.3 d.4
30.താഴെപ്പറയുന്ന സീരീസില്‍ വിട്ടുപോയ ഭാഗം പൂരിപ്പിക്കുക?
2,3,5,7,11,____
a.12 b.13 c.14, d.19
31.1/2 + 1/2 +1/2 =?
a.3/6 b.3/2 c.3/6 d.1
32.ഒരു ചതുരക്കട്ടയുടെ ആകെ മുഖങ്ങള്‍ എത്ര ?
a.4 b.6 c.8 d.10
33.ദേശീയ ശാസ്ത്രദിനം ആചരിക്കുന്നത് എന്ന് ?
a. ഫെബ്രുവരി 28 b.ഫെബ്രുവരി 24 c.മാര്‍ച്ച് 4 d.മാര്‍ച്ച് 8
34.മലയാള നോവലായ ഇന്ദുലേഖയുടെ രചയിതാവ് ?
a.സി.വി രാമന്‍ പിള്ള b.അപ്പുനെടുങ്ങാടി c.നാരായണന്‍ നമ്പൂതിരി d.ഒ ചന്തു മേനോന്‍
35.ആരുടെ ആത്മകഥയാണ് കണ്ണീരും കിനാവും ?
a.വി.ടി ഭട്ടതിരിപ്പാട് b.ബഷീര്‍ c.മുണ്ടശ്ശേരി d.പി കേശവദേവ്
36.”കപടലോകത്തിലാത്മാര്‍ത്ഥമായൊരു
ഹൃദയമുണ്ടായതാണെന്‍ പരാജയം" -- ആരുടേതാണ് ഈ വരികള്‍ ?
a.ഉള്ളൂര്‍ b.വള്ളത്തോള്‍ c.ചങ്ങമ്പുഴ d.വയലാര്‍
37.ഏതു പ്രശസ്ത സാഹിത്യകാരന്റെ അപരനാമമാണ് കേരളവാത്മീകി ?
a.ഉള്ളൂര്‍ b.വള്ളത്തോള്‍ c.എ.ആര്‍ രാജരാജ വര്‍മ്മ d.കേരള വര്‍മ്മ വലിയകോയിതമ്പുരാന്‍
38.ആരുടെ തൂലികാനാമമാണ് ഒളപ്പമണ്ണ ?
a.സുബ്രഹ്മണ്യന്‍ നമ്പൂതിരി b.അച്യുതന്‍ നമ്പൂതിരി c.നാരായണന്‍ നമ്പൂതിരി d. നാരായണമേനോന്‍
39.കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം ?
a.കോട്ടയം b.കൊല്ലം c.തൃശ്ശൂര്‍ d.തിരുവനന്തപുരം
40.കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം ?
a.ചെമ്പൂക്കാവ് b.കണ്ണൂര്‍ c.തലയോലപ്പറമ്പ് d.ചെറുതുരുത്തി
41.ലോകസിനിമയുടെ മക്ക എന്നറിയപ്പെടുന്നത് ?
a.ഹോളിവുഡ് b.ബോളിവുഡ് c.ടോളിവുഡ് d.മോളിവുഡ്
42.മഹാഭാരത യുദ്ധം നടന്ന കുരുക്ഷേത്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
a.ഹരിയാന b.ഉത്തര്‍ പ്രദേശ് c.ബീഹാര്‍ d.രാജസ്ഥാന്‍
43.ഏതു സ്ഥാപനത്തിന്റെ ആപ്തവാക്യമാണ് ' സത്യം ശിവം സുന്ദരം '?
a.ആകാശവാണി b.ദൂരദര്‍ശന്‍ c.പി.റ്റി .ഐ d.എല്‍.ഐ.സി
44.ഫലങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന ഫലം ?
a.ആപ്പിള്‍ b.തക്കാളി c.കൈതചക്ക d.മാങ്ങ
45.പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ?
a.അരിസ്റ്റോട്ടില്‍ b.ലാമാര്‍ക്ക് c.ചാള്‍സ് ഡാര്‍വിന്‍ d.ലൂയിപാസ്റ്റര്‍
46.ഇന്‍കുബേറ്ററില്‍ കോഴിമുട്ട വിരിയാനെടുക്കുന്ന സമയം ?
a.21ദിവസം b.10 1/2ദിവസം c.20ദിവസം d.14ദിവസം
47.മനുഷ്യശരീരത്തിലെ ആകെ അസ്ഥികളുടെ എണ്ണം ?
a.300 b.206 c.260 d.ഇതൊന്നുമല്ല
48.എന്താണ് ലിനക്സ് ?
a.ഓപ്പറേറ്റിംഗ് സിസ്റ്റം b.വേര്‍ഡ് പ്രൊസസ്സര്‍ c.കാല്‍കുലേറ്റര്‍ d.ഇവയൊന്നുമല്ല
49.പൂജ്യം കണ്ടുപിടിച്ചതാര് ?
a.അറബികള്‍ b.ചൈനാക്കാര്‍ c.ഇന്ത്യക്കാര്‍ d.യൂറോപ്യന്മാര്‍
50.സഹസ്രാബ്ദം എന്നറിയപ്പെടുന്നത് ?
a.1,000 വര്‍ഷം b.100 വര്‍ഷം c.10 വര്‍ഷം d.10,000വര്‍ഷം

ഉത്തരങ്ങള്‍
1b,2a,3b,4a,5d,6a,7b,8c,9d,10b,11a,12c,13c,14d,15a,
16b,17a,18b,19d,20a,21c,22b,23a,24d,25a,26b,27a,
28c,29b,30b,31b,32b,33a,34d,35a,36c,37b,38a,39c,
40d,41a,42a,43b,44d,45c,46a,47b,48a,49c,50a

2/22/2010

ടെസ്റ്റ് പേപ്പര്‍ -6 കേരള രാഷ്‌ട്രീയം

1.കാലാവധി തികച്ച , കേരളത്തിലെ ആദ്യ മുഖ്യമന്ത്രി ?
a.പട്ടം താണുപിള്ള b.ഇ.കെ നായനാര്‍ c.കെ. കരുണാകരന്‍ d.സി.അച്യുതമേനോന്‍
2.ഏറ്റവും കൂടുതല്‍ കാലം കേരള നിയമസഭാ സ്പീക്കറായിരുന്ന വ്യക്തി ?
a.എം. വിജയകുമാര്‍ b.രാധാകൃഷ്ണന്‍ c.വക്കം പുരുഷോത്തമന്‍ d.എ.സി. ജോസ്
3.ഒരു നിയോജകമണ്ഡലത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ പ്രാവശ്യം ജയിച്ച് നിയമസഭയില്‍ എത്തിയതാര് ?
a.കെ. ആര്‍ ഗൌരി b.കെ.എം മാണി c.ഉമ്മന്‍ ചാണ്ടി d.ഇവരാരുമല്ല.
4.താഴെ പറയുന്നവരില്‍ കേരള ഗവര്‍ണ്ണര്‍ സ്ഥാനം വഹിച്ച വനിത ആര് ?
a.രാം ദുലാരി സിന്‍ഹ b.കെ. ആര്‍ ഗൌരിയമ്മ c.ക്യാപ്‌റ്റന്‍ ലക്ഷ്‌മി d.സരോജിനി നായിഡു
5.കേരളത്തിലെ സ്ത്രീ-പുരപഷാനുപാതം ​എത്ര ?
a.1058/1000 b.1085/1000 c.1000/1058 d.1000/1085
6.ഇന്ത്യയിലെ ആദ്യ കംപ്യൂട്ടര്‍ സാക്ഷരതാ പഞ്ചായത്ത് ?
a.തയ്യൂര്‍ b.ചമ്രവട്ടം c.കരിവെള്ളൂര്‍ d.പോത്തുകല്‍
7.ഇന്ത്യന്‍ രാഷ്ട്രപതിയായ ആദ്യ മലയാളി ?
a.ടി.എന്‍ ശേഷന്‍ b.ആര്‍ . കെ നാരായണ്‍ c.കെ. ആര്‍ നാരായണന്‍ d.എ. കെ ആന്റണി
8.കേരളത്തിലെ ആദ്യ സമ്പൂര്‍ണ്ണ ശുചുത്വ പഞ്ചായത്ത് എന്ന ബഹുമതി നേടിയ പഞ്ചായത്ത് ?
a.തയ്യൂര്‍ b.ചമ്രവട്ടം c.കരിവെള്ളൂര്‍ d.പോത്തുകല്‍
9.പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍ വത്കൃതമായ ആദ്യ പഞ്ചായത്ത് ?
a.വെള്ളനാട് b.ആര്യനാട് c.വട്ടിയുര്‍ക്കാവ് d.വട്ടവട
10.കശുമാവ് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ ?
a.കാസര്‍ഗോഡ് bപന്നിയൂര്‍ c.ആനക്കയം d.കോഴിക്കോട്
11.പഴശ്ശി സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ ?
a.ഈസ്റ്റ് ഹില്‍ b.മാനന്തവാടി c.കണ്ണൂര്‍ d.കല്‍പ്പറ്റ
12.താഴെപ്പറയുന്നവയില്‍, കേരളം നിലവില്‍ വന്നപ്പോള്‍ രൂപീകരിച്ചിട്ടില്ലാത്ത ജില്ല ?
a.തിരുവനന്തപുരം b.കൊല്ലം c.തൃശ്ശൂര്‍ d.മലപ്പുറം
13.ഒന്നാം കേരള നിയമസഭയിലെ ആകെ അംഗങ്ങളുടെ എണ്ണം എത്ര ?
a.11 b.126 c.20 d.29
14.കേരളത്തിലെ ആദ്യത്തെ ധനകാര്യ മന്ത്രി ?
a.സി. അച്യുതമേനോന്‍ b.വി.ആര്‍ കൃഷ്ണയ്യര്‍ c.കെ.പി ഗോപാലന്‍ d.ജോസഫ് മുണ്ടശ്ശേരി
15.കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി ?
a.സി.എച്ച് മുഹമ്മദ് കോയ b.ഉമ്മന്‍ ചാണ്ടി c.എ.കെ ആന്റണി d.ഇ.കെ നായനാര്‍
16.കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ കാലം പ്രതിപക്ഷ നേതാവായിരുന്ന വ്യക്തി ?
a.ഇ.എം.എസ്സ് b.ഉമ്മന്‍ ചാണ്ടി c.കെ കരുണാകരന്‍ d.ഇ.കെ നായനാര്‍
17.കേരളമുഖ്യമന്ത്രിയായ ഇരുപതാമത്തെ വ്യക്തി ?
a.ഉമ്മന്‍ ചാണ്ടി b.എ.കെ ആന്റണി c.ഇ.കെ നായനാര്‍ d.വി.എസ്സ് അച്യുതാനന്ദന്‍
18.ഏറ്റവും കുറഞ്ഞ പ്രായത്തില്‍ കേരള നിയമസഭാംഗമായ വ്യക്തി ?
a.കെ. ആര്‍ ഗൌരി b.കെ.എം മാണി c.ആര്‍.ബാലകൃഷ്ണപിള്ള d.എ.കെ ആന്റണി
19.ഏറ്റവും കുറഞ്ഞകാലം കേരള നിയമസഭാംഗമായിരുന്ന വ്യക്തി ?
a.സി.ഹരിദാസ് b.എം.പി.വീരേന്ദ്ര കുമാര്‍ c.കെ.മുരളീധരന്‍ d.ആര്യാടന്‍ മുഹമ്മദ്
20.ആദ്യ കേരള നിയമസഭാ തിരഞ്ഞെടുപ്പ് നടന്നതെന്ന് ?
a.ഫെബ്രുവരി 1957 b.മാര്‍ച്ച് 1957 c.ഏപ്രില്‍ 1957 d.ഇവയൊന്നുമല്ല
21.സാര്‍വത്രിക പ്രായപൂര്‍ത്തി വോട്ടവകാശം ഇന്ത്യയിലാദ്യമായി നടപ്പിലാക്കിയതെവിടെ ?
a.തിരുവിതാംകൂര്‍ b.കൊച്ചി c.മലബാര്‍ d.രാജസ്ഥാന്‍
22.സെന്റ് തോമസ് കേരളത്തില്‍ എത്തിയതെന്ന് ?
a.എ.ഡി 52 b.എ.ഡി 644 c.എ.ഡി 630 d.എ.ഡി 825
23.കൊല്ലവര്‍ഷാരംഭം എന്ന് ?
a.എ.ഡി 52 b.എ.ഡി 644 c.എ.ഡി 630 d.എ.ഡി 825
24.മാമാങ്കം എത്ര ദിവസത്തെ ആഘോഷമാണ് ?
a.12 b.21 c.28 d.ഇതൊന്നുമല്ല
25.കേരള പോലീസ് മ്യൂസിയം സ്ഥിതി ചെയ്യുന്നതെവിടെ ?
a.കൊല്ലം b.കണ്ണര്‍ c.കോഴിക്കോട് d.കാസര്‍ഗോഡ്
26.കെ.എസ്.ആര്‍.ടി.സി സ്ഥാപിക്കപ്പെട്ട വര്‍ഷം ?
a.1962 b.1965 c.1970 d.1964
27.കേരളത്തില്‍ നിന്നുള്ള ആദ്യ വനിതാ പാര്‍ലമെന്റ് അംഗം ?
a.എം.കമലം b.സുശീലാ ഗോപാലന്‍ c.കെ.ആര്‍ ഗൌരി d.ആനി മസ്‌ക്രീന്‍
28.മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി കേരളസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന അവാര്‍ഡ് ഏത് ?
a.കേരള രത്ന b.സന്തോഷ് ട്രോഫി c.സ്വരാജ് ട്രോഫി d.ഇവയൊന്നുമല്ല
29.പഞ്ചായത്തീരാജ് സംവിധാനത്തിലെ അടിസ്ഥാനഘടകം ?
a.ഗ്രാമ പഞ്ചായത്ത് b.കുടുംബശ്രീ c.അയല്‍ക്കൂട്ടം d.ഗ്രാമസഭ
30.ആദ്യമായി അയല്‍ക്കൂട്ടം നടപ്പിലാക്കിയ പഞ്ചായത്ത് ?
a.വട്ടവട b.വരവൂര്‍ c.കല്യാശ്ശേരി d.കരിവെള്ളൂര്‍





ഉത്തരങ്ങള്‍

1d, 2c, 3b, 4a, 5a, 6b, 7c, 8d, 9a, 10c, 11b , 12d, 13b, 14a, 15c, 16a, 17d, 18c, 19a, 20a, 21b, 22a, 23d, 24c, 25a,26b,27d,28c,29d,30c.



2/16/2010

ടെസ്റ്റ് പേപ്പര്‍ -5 ആകെ മാര്‍ക്ക് 25

ടെസ്റ്റ് പേപ്പര്‍ -5


1.സൈലന്റ് വാലിയില്‍ കൂടി ഒഴുകുന്ന പുഴ ഏത് ?


a.കണ്ണാടിപ്പുഴ b.കുന്തിപ്പുഴ c.ഗായത്രിപ്പുഴ d.ശിരുവാണിപ്പുഴ


2.ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്‍ട്രീസിന്റെ ആസ്ഥാനം ?


a.കഞ്ചിക്കോട് b.കിന്‍ഫ്ര c.ടെക്നോപാര്‍ക്ക് d.ഉദ്യോഗമണ്ഡല്‍


3.പാലക്കാട് കോട്ട നിര്‍മ്മിച്ചതാര് ?


a.ബ്രിട്ടീഷുകാര്‍ b.പോര്‍ച്ചുഗീസുകാര്‍ c.ടിപ്പുസുല്‍ത്താന്‍ d.ഹൈദര്‍ അലി


4.കേരളത്തിലെ ആദ്യ റോക്ക് ഗാര്‍ഡന്‍ സ്ഥിതി ചെയ്യുന്നതെവിടെ ?


a.പറമ്പിക്കുളം b.നെല്ലിയാമ്പതി c.മലമ്പുഴ d.പാത്രക്കടവ്


5.വാഗണ്‍ ട്രാജഡി നടന്ന വര്‍ഷം ?


a.1924 b.1920 c.1922 d.1921


6.തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ ?


a.പൊന്നാനി b.തിരൂര്‍ c.മഞ്ചേരി d.പെരിന്തല്‍മണ്ണ


7.കേരളത്തിലെ ആദ്യ റെയില്‍വേ ലൈന്‍ ?


a.കൊല്ലം - തിരുനെല്‍വേലി b.ഷൊര്‍ണ്ണൂര്‍ - കോയമ്പത്തൂര്‍


c.കോഴിക്കോട് - മംഗലപുരം d.തിരൂര്‍ - ബേപ്പൂര്‍


8.കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ആസ്ഥാനം ?


a.തേഞ്ഞിപ്പലം b.ബേപ്പൂര്‍ c.പൊന്നാനി d.കൊണ്ടോട്ടി


9.ചെറിയമക്ക എന്നറിയപ്പെടുന്ന സ്ഥലം ?


a.മഞ്ചേരി b.തിരൂര്‍ c.പൊന്നാനി d.കൊണ്ടോട്ടി


10.1972 ലെ ശ്രീരംഗ പട്ടണം ഉടമ്പടി ആരൊക്കെ തമ്മിലായിരുന്നു ?


a.ഹൈദര്‍ അലി - ബ്രിട്ടീഷുകാര്‍


b.ബ്രിട്ടീഷുകാര്‍ - സാമൂതിരി


c.ബ്രിട്ടീഷുകാര്‍ - ടിപ്പുസുല്‍ത്താന്‍


d.ബ്രിട്ടീഷുകാര്‍ - ഡച്ചുകാര്‍


11.ദേശീയ നേതാക്കളുടെ സ്മരണയ്‍ക്കായുള്ള വൃക്ഷത്തോട്ടമുള്ള സ്ഥലം ?


a.പെരുവണ്ണാമൂഴി b.കല്ലായി c.കുറ്റ്യ‍ാടി d.തുഷാരഗിരി


12.കേരള സംസ്ഥാനം നിലവില്‍ വന്ന സമയത്ത് ഏറ്റവും വലിയ ജില്ല ?


a.തിരുവനന്തപുരം b.മലപ്പുറം c.തൃശ്ശൂര്‍ d.മലബാര്‍


13.ഉരുക്കളുടെ നിര്‍മ്മാണത്തിനു പ്രസിദ്ധമായ സ്ഥലം ?


a.ബേപ്പൂര്‍ b.കല്ലായി c.കാപ്പാട് d.കടലുണ്ടി


14.വയനാട് ജില്ലയുടെ ആസ്ഥാനം?


a.കല്‍പ്പറ്റ b.വയനാട് c.പൈനാവ് d.മാനന്തവാടി


15.കുറുവ ദ്വീപ് സ്ഥിതി ചെയ്യുന്ന നദി ഏത് ?


a.ഭവാനി b.കബനി c.പനമരം പുഴ d.മാനന്തവാടി പുഴ


16.കുറിച്യ കലാപം നടന്ന വര്‍ഷം ?


a.1872 b.1821 c.1862 d.1812


17.പക്ഷിപാതാളം സ്ഥിതി ചെയ്യുന്ന ജില്ല ?


a.കണ്ണൂര്‍ b.പാലക്കാട് c.വയനാട് d.കാസര്‍ഗോഡ്


18.കേരളത്തില്‍ ഉപ്പുസത്യാഗ്രഹത്തിന്റെ കേന്ദ്രം ?


a.കണ്ണൂര്‍ b.തലശ്ശേരി c.തളിപ്പറമ്പ് d.പയ്യന്നൂര്‍


19.മൂന്നു 'സി' കളുടെ നഗരം എന്നറിയപ്പെടുന്നത് ?


a.കണ്ണൂര്‍ b.തലശ്ശേരി c.തളിപ്പറമ്പ് d.പയ്യന്നൂര്‍


20.നാവിക അക്കാദമി സ്ഥിതി ചെയ്യുന്ന സ്ഥലം ?


a.കൊച്ചി b.കണ്ണൂര്‍ c.ഏഴിമല d.വലിയമല


21.1936ല്‍ കണ്ണൂരില്‍ നിന്നും മദ്രാസ്സിലേക്ക് പട്ടിണിജാഥ നയിച്ചതാര് ?


a.എ.കെ.ജി. b.ഇ.എം.എസ്സ് c.സഹോദരന്‍ അയ്യപ്പന്‍ d.കെ.കേളപ്പന്‍


22.കേരളത്തില്‍ അവസാനം രൂപം കൊണ്ട ജില്ല ?


a.പത്തനംതിട്ട b.ആലപ്പുഴ c.കാസര്‍ഗോഡ് d.വയനാട്


23.കേരളത്തില്‍ യക്ഷഗാനം പ്രചാരത്തിലുള്ള ജില്ല?


a.പത്തനംതിട്ട b.ആലപ്പുഴ c.കാസര്‍ഗോഡ് d.വയനാട്


24.കേരളത്തിലെ ഏറ്റവും ചെറിയ നദി ?


a.ചന്ദ്രഗിരിപ്പുഴ b.നീലേശ്വരം പുഴ c.മഞ്ചേശ്വരം പുഴ d.ചാലിയാര്‍


25.കയ്യൂര്‍ സമരം നടന്നതെന്ന് ?


a.1943 b.1940 c.1942 d.ഇതൊന്നുമല്ല


ഉത്തരങ്ങള്‍
1b, 2a, 3d, 4c, 5d, 6b, 7d, 8a, 9c, 10c, 11a , 12d, 13a, 14a,
 15b, 16d, 17c, 18d, 19b, 20c, 21a, 22c, 23c, 24c, 25d(1941ല്‍)

2/10/2010

ടെസ്റ്റ് പേപ്പര്‍ -4 ആകെ മാര്‍ക്ക് 50


ടെസ്റ്റ് പേപ്പര്‍ -4
1.മലയാളത്തിലെ ആദ്യ ഏകഭാഷാ നിഘണ്ടുവിന്റെ രചയിതാവ് ആര് ?
a.ശ്രീകണ്ഠേശ്വരം പത്മനാഭ പിള്ള b.ഇട്ടി അച്യുതന്‍
c.ബാല കവി രാമന്‍ d.ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട്
    2.മലയാളത്തിലെ ആദ്യ സാഹിത്യമാസിക ഏത് ?
    a.വര്‍ത്തമാന പുസ്തകം b.രാമചന്ദ്രവിലാസം c.വിദ്യാവിലാസിനി d.രാജ്യസമാചാരം
    3. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യം ?
    a.രാമചന്ദ്രവിലാസം b.മാര്‍ത്താണ്ഡവര്‍മ്മ c.ഇന്ദുലേഖ d.ഇവയൊന്നുമല്ല
    4.മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യം?
    a.ഉണ്ണുനീലി ചരിതം b.മേഘസന്ദേശം c.മയൂരസന്ദേശം d.ഇവയൊന്നുമല്ല
    5.ശരിയായത് ഏത്?
    a.ഐതിഹ്യമാല - വയലാര്‍ രാമവര്‍മ്മ
    b.ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം - അക്കിത്തം അച്യുതന്‍ നമ്പൂതിരി
    c.ഭാഷാഭൂഷണം - കൊട്ടാരത്തില്‍ ശങ്കുണ്ണി
    d.സര്‍ഗ്ഗസംഗീതം - ഒ എന്‍ വി
    6.മീനച്ചിലാറിന്റെ തീരത്തുള്ള പട്ടണം ?
    a.ആലുവ b.കാലടി c.തിരുനാവായd.കോട്ടയം
    7.മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയുടെ ആസ്ഥാനം ?
    a.അതിരമ്പുഴ b.തേഞ്ഞിപ്പലം c.കാലടി d.കാക്കനാട്
    8.വൈക്കം സത്യാഗ്രഹ കാലഘട്ടം ?
    a.1924-'25 b.1925-'26 c.1923-'24 d.1926-'27
    9.കേരള ഫോറസ്റ്റ് ഡവലപ്‍മെന്റ് കോര്‍പറേഷന്റെ ആസ്ഥാനം ?
    a.കുമളി b.വയനാട് c.കോട്ടയം d.ആലപ്പുഴ
    10.വൈക്കം സത്യാഗ്രഹത്തിനു നേതൃത്വം നല്‍കിയതാര് ?
    a.ടി.കെ മാധവന്‍ b.ഡോ. പല്‍പ്പു c.ശ്രീനാരായണഗുരു d.കുമാരനാശാന്‍
    11.ഇടുക്കി ജില്ലയുടെ ആസ്ഥാനം ?
    a.ഇടുക്കി b.തൊടുപുഴ c.പൈനാവ് d.ദേവികുളം
    12.കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി ?
    a.പള്ളിവാസല്‍ b.മലമ്പുഴ c.പേപ്പാറ d.ഇടുക്കി
    13.ചന്ദനമരങ്ങളുടെ നാട് എന്നറിയപ്പെടുന്നത് ?
    a.നെല്ലിയാമ്പതി b.മറയൂര്‍ c.വാഗമണ്‍ d.മൂന്നാര്‍
    14.വരയാടുകള്‍ക്ക് പ്രസിദ്ധമായ ദേശീയോദ്യാനം ?
    a.ഇരവികുളം b.ദേവികുളം c.തേക്കടി d.പൊന്‍മുടി
    15.കൊച്ചി തുറമുഖ വികസനത്തിന് സഹായിച്ച രാജ്യം ?
    a.കാനഡ b.യു.എസ്.c.ജപ്പാന്‍ d.റഷ്യ
    16.ഇന്ത്യയിലെ ആദ്യത്തെ യൂറോപ്യന്‍ കോട്ട ഏത് ?
    a.ബേക്കല്‍ കോട്ട b.അഞ്ചുതെങ്ങ് കോട്ട c.കണ്ണൂര്‍ കോട്ട d.പള്ളിപ്പുറം കോട്ട
    17.കേരളത്തിലെ പ്രധാന ആനപരിശീലന കേന്ദ്രം ?
    a.പീച്ചി b.കോടനാട് c.നെയ്യാര്‍ ഡാം d.മൂന്നാര്‍
    18.ബ്രഹ്മപുരം ഡീസല്‍ വൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല ?
    a.കോഴിക്കോട് b.ആലപ്പുഴ c.പത്തനംതിട്ട d. എറണാകുളം
    19.ഇന്ത്യയിലെ ഏറ്റവും ചെറിയ ദേശീയപാത ഏത് ?
    a.എന്‍ എച്ച് 47 b.എന്‍ എച്ച് 47 c.എന്‍ എച്ച് 17 d. എന്‍ എച്ച് 7
    20.കൊച്ചി തുറമുഖത്തിന്റെ ശില്പി ആര് ?
    a.റാല്‍ഫ് ഫിച്ച് b.രാജാകേശവദാസ് c.റോബര്‍ട്ട് ബ്രിസ്റ്റോ d.ഇവരാരുമല്ല
    21.ഇന്ത്യയിലെ ആദ്യ റബ്ബര്‍ പാര്‍ക്ക് സ്ഥാപിതമായ സ്ഥലം ?
    a.ഐരാപുരം b.ഉദ്യോഗമണ്ഡല്‍ c.മറയൂര്‍ d.ചൊവ്വര
    22.ഏതു രാജ്യത്തിന്റെ സഹായത്തോടുകൂടിയാണ് ഇടുക്കി അണക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നത് ?
    a.കാനഡ b.യു.എസ്.c.ജപ്പാന്‍ d.ഇംഗ്ലണ്ട്
    23.സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് വിതരണം ചെയ്ത, കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത് ?
    a.വട്ടവട b.മ്ലാപ്പാറ c.മാങ്കുളം d.കണ്ണന്‍ദേവന്‍ ഹില്‍സ്
    24.കേരളാ പ്രസ്സ് അക്കാദമിയുടെ ആസ്ഥാനം ?
    a.തിരുവനന്തപുരം b.തൃശ്ശൂര്‍ c.കൊച്ചി d.കോട്ടയം
    25.2008 ലെ ഏറ്റവും മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് നേടിയതാര് ?
    a.സേതുമാധവന്‍ b.ഹരിഹരന്‍ c.ബാല d.രാഹുല്‍ബോസ്
    26.സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ 2010ലെ പദ്മവിഭൂഷണ്‍ ബഹുമതി നേടിയതാര് ?
    a.ഡോ. വൈ.വി.റെഡ്ഡി b.ഡോ.വി.രാമകൃഷ്ണന്‍ c.ഡോ.പി.സി.റെഡ്ഢി d.ശ്രീ. രാം കുമാര്‍
    27.കൊച്ചി രാജ്യത്തെ അവസാന രാജാവ് ?
    a.ശക്തന്‍ തമ്പുരാന്‍ b.പഴശ്ശി രാജ c.പരീഷത്തു തമ്പുരാന്‍ d.ശക്തന്‍ തമ്പുരാന്‍
    28.ബോള്‍ഗാട്ടി പാലസ് നിര്‍മ്മിച്ചതാര് ?
    a.ഡച്ചുകാര്‍ b.പോര്‍ച്ചുഗീസുകാര്‍ c.ബ്രിട്ടീഷുകാര്‍ d.ശക്തന്‍ തമ്പുരാന്‍
    29.ദേശ് പ്രേം ദിവസ് എന്നാണ് ആചരിക്കുന്നത് ?
    a.ജനുവരി 9 b.ജനുവരി 12 c.ജനുവരി 15 d.ജനുവരി 23
    30.ഒരു ഇഞ്ച് എത്ര സെന്‍്റീ മീറ്ററാണ് ?
    a. 2.54 b. 25.4 c. 254 d. 0.254
    31.11,13,17,23,31, ___ ,വിട്ടുപോയ സംഖ്യ ഏത് ?
    a.36 b.37 c.50 d.41
    32.1X 2 X 3 X 0 X 4 x 1 =?
    a.24 b.31 c.0 d.1
    33.1+(2X4)+(3X1)+2=?
    a.14 b.17 c.27 d.ഇതൊന്നുമല്ല
    34.ദേശീയ യുവജനദിനം എന്നാണ് ആഘോഷിക്കുന്നത് ?
    a.ജനുവരി 9 b.ജനുവരി 12 c.ജനുവരി 15 d.ജനുവരി 23
    35.മറഡോണ ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
    a.ഫുട്ബോള്‍ b.ക്രിക്കറ്റ് c.ഹോക്കി d.ടെന്നീസ്
    36.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം ?
    a.റഷ്യ b.യു.എസ് .c.ബ്രിട്ടണ്‍ d.ഇന്ത്യ
    37.ജലദോഷത്തിനുകാരണമായ അണു ഏത് ?
    a.ബാക്ടീരിയ b.വൈറസ്സ് c.അമീബിയ d.ഫംഗസ്സ്
    38.കേരളത്തിലെ ആകെ കോര്‍പ്പറേഷനുകളുടെ എണ്ണം ?
    a.5 b.3 c.4 d.6
    39.പാവപ്പെട്ടവന്റെ മത്സ്യം എന്നറിയപ്പെടുന്നത് ?
    a.അയല b.ചാള c.സ്രാവ് d.പിരാന
    40.എക്സിമ ബാധിക്കുന്ന അവയവം ?
    a.ശ്വാസകോശം b.കുടല്‍ c.ത്വക്ക് d.മോണ
    41.വാത്സല്യം എന്ന മലയാള സിനിമയുടെ സംവിധായകന്‍ ?
    a.ഹരിഹരന്‍ b.സിദ്ധിക്ക്‍ലാല്‍ c.സിബിമലയില്‍ d.കൊച്ചിന്‍ ഹനീഫ
    42.മണ്ഡല പുനഃസംഘടനയ്‍ക്കു ശേഷം ഇപ്പോള്‍ കേരളത്തില്‍ എത്ര ലോക്‍സഭാമണണ്ഡലങ്ങള്‍ ഉണ്ട് ?
    a.22 b.20 c.18 d.14
    43.ഒളിമ്പിക്സ് ഫൈനലില്‍ എത്തിയ ആദ്യ മലയാളി വനിത ?
    a.ഷൈനി വിത്സണ്‍ b.എം ഡി വത്സമ്മ c.പി ടി ഉഷ d.കെ എം ബീനാമോള്‍
    44.കേരളത്തിലെ ഏറ്റവും വലിയ ജലസംഭരണി ?
    a.മലമ്പുഴ b.നെയ്യാര്‍ c.കല്ലട d.പേപ്പാറ
    45.കൊച്ചി തുറമുഖ നിര്‍മ്മാണത്തിനിടയില്‍ രൂപപ്പെട്ട ദ്വീപ് ?
    a.പാതിരാമണല്‍ b.വെല്ലിംഗ്ടണ്‍ c.മാജുലി d.ഇതൊന്നുമല്ല
    46.ആലപ്പുഴയെ തുറമുഖപട്ടണമാക്കി വികസിപ്പിച്ചതാര് ?
    a.വേലുത്തമ്പി ദളവ b.മാധവറാവു c.രാജാകേശവദാസ് d.ഇവരാരുമല്ല
    47.കേരളത്തില്‍ വന്‍തോതില്‍ ഇല്‍മനൈറ്റ്, മോണോസൈറ്റ് നിക്ഷേപം ഉള്ള ജില്ല?
    a.തിരുവനന്തപുരം b.പത്തനംതിട്ട c.കൊല്ലം d.ഇതൊന്നുമല്ല
    48.ചരല്‍ക്കുന്ന് വിനോദസഞ്ചാരകേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല ?
    a.കോഴിക്കോട് b.ആലപ്പുഴ c.പത്തനംതിട്ട d.പാലക്കാട്
    49.ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി ?
    a.ഗംഗ b.ബ്രഹ്മപുത്ര c.കാവേരി d.നര്‍മ്മദ ‍
    50.അദ്ധ്യാത്മ രാമായണത്തിന്റെ രചയിതാവ് ആര് ?
    a.ചെറുശ്ശേരി b.പൂന്താനം c.എഴുത്തച്ഛന്‍ d.ഇവരാരുമല്ല
    ഉത്തരങ്ങള്‍
    1a, 2c, 3a, 4c, 5b, 6d, 7a, 8a, 9c, 10a, 11c , 12a, 13b, 14a, 15c, 16d, 17b, 18d, 19b, 20c, 21a, 22a, 23c, 24c, 25c,26b,27c,28a,29d,30a,31d,32c,33a,34b,35a,36d, 37b,38a,39b,40c,41d,42b,43c,44a,45b,46c,47c,48c, 49a,50c.