7/29/2008

ബഹിരാകാശ യാത്രകള്‍

1.സോവിയറ്റ് ബഹിരാകാശ ദൗത്യങ്ങളുടെ പിതാവ്?
...........സെര്‍ഗെയി കോറോല്യോവ്.
2.സോവിയറ്റ് യൂണിയന്‍റെ, മനുഷ്യരുള്ള സ്പേസ്ക്രാഫ്റ്റ് പദ്ധതി?
......വോസ്റ്റോക്ക്.
........വോസ്റ്റോക്ക് എന്നാല്‍ കിഴക്ക്.
3.1960നും 1990നുമിടയ്ക്ക് ചാരപ്പണി ചെയ്ത സോവിയറ്റ് ഉപഗ്രഹ പരമ്പര?
........കോസ്മോസ്.
4
.ബഹിരാകാശ യാത്ര ചെയ്ത ആദ്യ മനുഷ്യന്‍ ?
....യൂറിഗഗാറിന്‍
.....1934 മാര്‍ച്ച് 9നു ക്ലുഷ്നോയില്‍ യൂറി അലക്സിയേവിച്ച് ഗഗാറിന്‍ ജനിച്ചു
........1951ല്‍ സാറട്ടോവിലെ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് സ്കൂളില്‍ നിന്നും ലോഹപ്പണിയില്‍ വൈദഗ്ദ്ധ്യം നേടി
......1957ല്‍ ചക്കലോവിലെ സോവിയറ്റ് എയര്‍ഫോഴ്സ് ട്രെയിനിംഗ് കോളേജില്‍ നിന്നും ഉന്നത വിജയം
......1961 ഏപ്രില്‍ 12നു ഗഗാറിന്‍ ബഹിരാകാശ യാത്രയ്ക്കായി വോസ്റ്റോക്ക് 1ല്‍ കയറിയ ഉടനെ തന്നെ മേജറായി പ്രൊമോഷന്‍
..........1961 ഏപ്രില്‍ 12,09.07AM നു ഗഗാറിന്‍ ബഹിരാകാശ യാത്രയാരംഭിച്ചു
........യാത്രാരംഭത്തില്‍ ഗഗാറിന്‍ ´പയേഖലി´(നമുക്കുപോകാം) എന്നു പറഞ്ഞു
........ലോകത്ത് ആദ്യമായി ഭാരമില്ലായ്മയില്‍ വച്ച് ഭക്ഷണം കഴിച്ചതും വെള്ളം കുടിച്ചതും ഗഗാറിനാണ്
........ദൗത്യം കഴിഞ്ഞ വോസ്റ്റോക്ക് 1 സാരട്ടോവിനു സമീപമുള്ള കൃഷിയിടത്തില്‍ തിരിച്ചിറങ്ങി. ഗഗാറിന്‍ പാരച്യൂട്ടില്‍ ലാന്‍ഡു ചെയ്തു.തുടര്‍ന്ന് സുപ്രീം സോവിയറ്റ് ഡെപ്യൂട്ടിയായി
......1968 മാര്‍ച്ച് 27നു ജെറ്റുവിമാനാപകടത്തില്‍ ഗഗാറിന്‍ മരിച്ചു, ചിതാഭസ്മം ക്രെംലിനില്‍ മറവു ചെയ്തു

7/18/2008

ബഹിരാകാശ യാത്രകള്‍

1.ലോകത്തിലെ ആദ്യത്തെ ക്രിത്രിമ ഉപഗ്രഹം?

*****സ്പുട്നിക്-1, സോവിയറ്റ് യൂണിയന്‍ 1957ല്‍ വിക്ഷേപിച്ചു.

2.സ്പുട്നികിന്‍റെ ഔദ്യോഗികനാമം?അതിന്‍റെ അര്‍ത്ഥം?

*****ഇസ്കുസ്ത് വിന്നി സ്പുട്നിക് സിംലി

ഭൂമിയുടെ സഹയാത്രികന്‍ എന്നാണര്‍ത്ഥം

3.ഒരു ജീവിയെ ബഹിരാകാശത്തെത്തിച്ച ആദ്യ ദൗത്യം?

*****സ്പുട്നിക്-2

4.സ്പുട്നിക്-2വില്‍ യാത്ര ചെയ്ത ജീവി?

****ലെയ്ക്ക എന്ന പെണ്‍ നായ

5.ലെയ്ക്ക എന്ന വാക്കിന്‍റെ അര്‍ത്ഥം?

*****കുരയ്ക്കുന്നവള്‍

6.ബഹിരാകാശ യാത്രയ്ക്കിടെ ലെയ്ക്ക മരിക്കാന്‍ കാരണം?

****ചേംബറിനുള്ളിലെ കൂടിയ താപം മൂലം

7.സ്പുട്നിക്-5ല്‍ ബഹിരാകാശത്തെത്തുകയും തിരികെ സുരക്ഷിതമായി ലാന്‍ഡു ചെയ്യുകയും ചെയ്ത നായ്ക്കള്‍ ?

*****ബെല്‍ക്ക(വെളുന്പി), സ്ട്രല്‍ക്ക(ചെറിയ അന്പ്) 1960 ആഗസ്റ്റ്19ന്.

8.ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ ദിവസം കഴിഞ്ഞ മൃഗങ്ങള്‍ ?

*****വെറ്റിറോക്കിന്‍ , ഉഗോല്യോക്കിന്‍ എന്ന റഷ്യന്‍ നായ്ക്കള്‍ ,1966 ഫെബ്രുവരി22ന് വോസ്ക്കോ-3 റോക്കറ്റില്‍ ബഹിരാകാശത്തെത്തുകയും 22 ദിവസം അവിടെ തങ്ങുകയും ചെയ്തു.