3/19/2010

ടെസ്റ്റ് പേപ്പര്‍ -7 ആകെ മാര്‍ക്ക് 50


1.ടൈഗര്‍ വുഡ്സ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
a.ഫുട്ബോള്‍ b.ഗോള്‍ഫ് c.ഹോക്കി d.ബോക്സിങ്ങ്
2.മണ്ഡല പുനഃസംഘടനയ്‍ക്കു ശേഷം ഇപ്പോള്‍ കേരളത്തില്‍ എത്ര നിയമസഭാ നിയോജകമണണ്ഡലങ്ങള്‍ ഉണ്ട് ?
a.140 b.20 c.29 d.141
3.മൂന്നു 'സി' കളുടെ നഗരം എന്നറിയപ്പെടുന്നത് ?
a.കണ്ണൂര്‍ b.തലശ്ശേരി c.തളിപ്പറമ്പ് d.പയ്യന്നൂര്‍
4.ഒരു ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കാലാവധി?
a. 5വര്‍ഷം b. 4വര്‍ഷം c.6വര്‍ഷം d.10 വര്‍ഷം
5.എന്നു മുതല്‍ക്കാണ് കേരളത്തില്‍ ജനകീയആസൂത്രണം തുടങ്ങിയത് ?
a.1999 ആഗസ്റ്റ് 15 b.1995 നവംബര്‍ 1 c.1956 നവംബര്‍ 1 d.1996 ആഗസ്റ്റ് 17
6.കേരളത്തിലെ ആകെ ജില്ലാ പഞ്ചായത്തുകളുടെ എണ്ണം?
a.14 b.999 c.140 d.20
7.കേരളത്തില്‍ അധികാരത്തിലുണ്ടായിരുന്ന ഏക മുസ്ലീം രാജവംശം?
a.ആയ് രാജവംശം b.അറയ്‌ക്കല്‍ രാജവംശം c.മരയ്ക്കാര്‍ രാജവംശം d.അരയ രാജവംശം
8.എടയ്‌ക്കല്‍ ശിലാ ഗുഹകള്‍ സ്ഥിതി ചെയ്യുന്ന ജില്ല ?
a.കണ്ണൂര്‍ b.പാലക്കാട് c.വയനാട് d.കാസര്‍ഗോഡ്
9.കുലശേഖര രാജാക്കന്മാരുടെ ആസ്ഥാനം എവിടെയായിരുന്നു ?
a.കൊടുങ്ങല്ലൂര്‍ b.തിരുവഞ്ചിക്കുളം c.ദേശിങ്ങനാട് d.മഹോദയപുരം
10.1750ല്‍ തൃപ്പടിദാനം നിര്‍വ്വഹിച്ച തിരുവിതാംകൂര്‍ രാജാവ്?
a.ധര്‍മ്മരാജാവ് b. മാര്‍ത്താണ്ഡവര്‍മ്മ c.ചിത്തിര തിരുനാള്‍ d.സ്വാതിതിരുനാള്‍
11.കേരളം ഭരിച്ചിരുന്ന വരഗുണ മഹരാജാവിനെ വിശേഷിപ്പിച്ചിരുന്നത് ഏത് പേരിലാണ് ?
a.കേരള അശോകന്‍ b.കേരള കനിഷ്കന്‍ c.കേരള വിക്രമാദിത്യന്‍ d.ഇവയൊന്നുമല്ല
12.കുളച്ചല്‍ യുദ്ധം നടന്നതെന്ന് ?
a.1750 b.1744 c.1741 d.1653
13.ആദ്യകാലങ്ങളില്‍ മാമാങ്കം നടത്തിയിരുന്നതാര്?
a.സാമൂതിരി b.കോലത്തിരി c.വള്ളുവക്കോനാതിരി d.ഇവരാരുമല്ല
14.ഐ.എന്‍.എസ്സ് കുഞ്ഞാലി എന്ന നാവിക പരിശീലന കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ ?
a.കൊച്ചി b.ഏഴിമല c.മര്‍മ്മ ഗോവ d.മുംബൈ
15.വാസ്കോഡഗാമ അന്തരിച്ചതെവിടെ വച്ച് ?
a.കൊച്ചിയില്‍ b.പുതുച്ചേരിയില്‍ c.ഗോവയില്‍ d.മുംബൈയില്‍
16.ആറ്റിങ്ങല്‍ കലാപം നടന്നതെന്ന് ?
a.1271ല്‍ b.1721ല്‍ c.1600ല്‍ d.1700ല്‍
17.താഴെ തന്നിരിക്കുന്നവയില്‍ സൂര്യനില്‍ നടക്കുന്ന പ്രധാന പ്രവര്‍ത്തനം ഏത് ?
a.അണു സംയോജനം b.അണു വിഘടനം c. 'a'യും'b'യും d.ഇതൊന്നുമല്ല
18.എസ്.എന്‍.ഡി.പിയുടെ പ്രഥമ സെക്രട്ടറി ?
a.ശ്രീനാരായണഗുരു b.കുമാരനാശാന്‍ c.ഡോ. പല്‍പ്പു d.ടി.കെ മാധവന്‍
19.വേലുത്തമ്പി ദളവ ജനിച്ചതെവിടെ ?
a.മണ്ണടി b.കുളച്ചല്‍ c.നാഗര്‍ കോവില്‍ d.കല്‍ക്കുളം
20.കേരളപ്പഴമ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ?
a.ഡോ.ഗുണ്ടര്‍ട്ട് b.വില്യം ലോഗന്‍ c.അര്‍ണ്ണോസ് പാതിരി d.ഹെര്‍മ്മന്‍ ഹെസ്സെ
21.കേരള നിയമസഭയിലെ ആദ്യ പ്രതിപക്ഷ നേതാവ് ?
a.അയ്യന്‍കാളി b.ആര്‍. ശങ്കര്‍ c.പി.ടി.ചാക്കോ d.എ.കെ.ജി
22.സൂര്യന്റെ ഉപരിതലത്തിലെ ശരാശരി താപനില ?
a.50000C b.55000C c.60000C d.5000C
23.ചന്ദ്രനില്‍ നിന്നുള്ള പ്രകാശം ഭൂമിയിലെത്താന്‍ വേണ്ട സമയം ?
a.1.3സെ b.13സെ c. 0.13സെ d.130സെ
24.2010ലെ ലോകകപ്പ് ഹോക്കി നടന്നതെവിടെ ?
a.കേപ് ടൌണ്‍ b.ടോക്കിയോ c.ഇസ്ലാമാബാദ് d.ന്യൂഡല്‍ഹി
25.2010 ലെ ലോകകപ്പ് ഫുട്ബോള്‍ നടക്കുന്നതെവിടെ ?
a.ദക്ഷിണാഫ്രിക്ക b.ജപ്പാന്‍ c.ബ്രസീല്‍ d.ജര്‍മ്മനി
26.ഭൂമിയില്‍ നിന്നും സൂര്യനിലേയ്‌ക്കുള്ള ശരാശരി അകലം ഏകദേശം _____ ആണ് ?
a.14കോടിkm b.15കോടിkm c.3,84,403km d.3കോടിkm
27.റോമന്‍ രീതിയില്‍ XIV എന്നെഴുതുന്നത് _____ നു തുല്യമാണ് ?
a.14 b.16 c.15 d.19
28.'4'ന്റെ ക്യൂബും '8'ന്റെ വര്‍ഗ്ഗവുമായ സംഖ്യ ഏത് ?
a.16 b.24 c.64 d.ഇതൊന്നുമല്ല
29.ഏറ്റവും ചെറിയ അഭാജ്യ സംഖ്യ ഏത് ?
a.1 b.2 c.3 d.4
30.താഴെപ്പറയുന്ന സീരീസില്‍ വിട്ടുപോയ ഭാഗം പൂരിപ്പിക്കുക?
2,3,5,7,11,____
a.12 b.13 c.14, d.19
31.1/2 + 1/2 +1/2 =?
a.3/6 b.3/2 c.3/6 d.1
32.ഒരു ചതുരക്കട്ടയുടെ ആകെ മുഖങ്ങള്‍ എത്ര ?
a.4 b.6 c.8 d.10
33.ദേശീയ ശാസ്ത്രദിനം ആചരിക്കുന്നത് എന്ന് ?
a. ഫെബ്രുവരി 28 b.ഫെബ്രുവരി 24 c.മാര്‍ച്ച് 4 d.മാര്‍ച്ച് 8
34.മലയാള നോവലായ ഇന്ദുലേഖയുടെ രചയിതാവ് ?
a.സി.വി രാമന്‍ പിള്ള b.അപ്പുനെടുങ്ങാടി c.നാരായണന്‍ നമ്പൂതിരി d.ഒ ചന്തു മേനോന്‍
35.ആരുടെ ആത്മകഥയാണ് കണ്ണീരും കിനാവും ?
a.വി.ടി ഭട്ടതിരിപ്പാട് b.ബഷീര്‍ c.മുണ്ടശ്ശേരി d.പി കേശവദേവ്
36.”കപടലോകത്തിലാത്മാര്‍ത്ഥമായൊരു
ഹൃദയമുണ്ടായതാണെന്‍ പരാജയം" -- ആരുടേതാണ് ഈ വരികള്‍ ?
a.ഉള്ളൂര്‍ b.വള്ളത്തോള്‍ c.ചങ്ങമ്പുഴ d.വയലാര്‍
37.ഏതു പ്രശസ്ത സാഹിത്യകാരന്റെ അപരനാമമാണ് കേരളവാത്മീകി ?
a.ഉള്ളൂര്‍ b.വള്ളത്തോള്‍ c.എ.ആര്‍ രാജരാജ വര്‍മ്മ d.കേരള വര്‍മ്മ വലിയകോയിതമ്പുരാന്‍
38.ആരുടെ തൂലികാനാമമാണ് ഒളപ്പമണ്ണ ?
a.സുബ്രഹ്മണ്യന്‍ നമ്പൂതിരി b.അച്യുതന്‍ നമ്പൂതിരി c.നാരായണന്‍ നമ്പൂതിരി d. നാരായണമേനോന്‍
39.കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം ?
a.കോട്ടയം b.കൊല്ലം c.തൃശ്ശൂര്‍ d.തിരുവനന്തപുരം
40.കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം ?
a.ചെമ്പൂക്കാവ് b.കണ്ണൂര്‍ c.തലയോലപ്പറമ്പ് d.ചെറുതുരുത്തി
41.ലോകസിനിമയുടെ മക്ക എന്നറിയപ്പെടുന്നത് ?
a.ഹോളിവുഡ് b.ബോളിവുഡ് c.ടോളിവുഡ് d.മോളിവുഡ്
42.മഹാഭാരത യുദ്ധം നടന്ന കുരുക്ഷേത്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
a.ഹരിയാന b.ഉത്തര്‍ പ്രദേശ് c.ബീഹാര്‍ d.രാജസ്ഥാന്‍
43.ഏതു സ്ഥാപനത്തിന്റെ ആപ്തവാക്യമാണ് ' സത്യം ശിവം സുന്ദരം '?
a.ആകാശവാണി b.ദൂരദര്‍ശന്‍ c.പി.റ്റി .ഐ d.എല്‍.ഐ.സി
44.ഫലങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന ഫലം ?
a.ആപ്പിള്‍ b.തക്കാളി c.കൈതചക്ക d.മാങ്ങ
45.പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ?
a.അരിസ്റ്റോട്ടില്‍ b.ലാമാര്‍ക്ക് c.ചാള്‍സ് ഡാര്‍വിന്‍ d.ലൂയിപാസ്റ്റര്‍
46.ഇന്‍കുബേറ്ററില്‍ കോഴിമുട്ട വിരിയാനെടുക്കുന്ന സമയം ?
a.21ദിവസം b.10 1/2ദിവസം c.20ദിവസം d.14ദിവസം
47.മനുഷ്യശരീരത്തിലെ ആകെ അസ്ഥികളുടെ എണ്ണം ?
a.300 b.206 c.260 d.ഇതൊന്നുമല്ല
48.എന്താണ് ലിനക്സ് ?
a.ഓപ്പറേറ്റിംഗ് സിസ്റ്റം b.വേര്‍ഡ് പ്രൊസസ്സര്‍ c.കാല്‍കുലേറ്റര്‍ d.ഇവയൊന്നുമല്ല
49.പൂജ്യം കണ്ടുപിടിച്ചതാര് ?
a.അറബികള്‍ b.ചൈനാക്കാര്‍ c.ഇന്ത്യക്കാര്‍ d.യൂറോപ്യന്മാര്‍
50.സഹസ്രാബ്ദം എന്നറിയപ്പെടുന്നത് ?
a.1,000 വര്‍ഷം b.100 വര്‍ഷം c.10 വര്‍ഷം d.10,000വര്‍ഷം

ഉത്തരങ്ങള്‍
1b,2a,3b,4a,5d,6a,7b,8c,9d,10b,11a,12c,13c,14d,15a,
16b,17a,18b,19d,20a,21c,22b,23a,24d,25a,26b,27a,
28c,29b,30b,31b,32b,33a,34d,35a,36c,37b,38a,39c,
40d,41a,42a,43b,44d,45c,46a,47b,48a,49c,50a