1/18/2010

25 ചോദ്യോത്തരങ്ങള്‍


1.കേരളത്തിലെ നെതര്‍ലന്‍ഡ്സ് എന്നറിയപ്പെടുന്ന സ്ഥലം?
a. ആലുവ b.കുട്ടനാട് c.വേമ്പനാട് d.ഇതൊന്നുമല്ല.

2.ഭാരതപ്പുഴയുടെ ഉത്ഭവം എവിടെ നിന്ന് ?
a.ആനമല b.നീലഗിരി c.പേപ്പാറ d.അഗസ്ത്യമല

3.കേരളത്തിലെ ഏറ്റവും വലിയ കായല്‍ ?
a.അഷ്ടമുടി b.വേമ്പനാട് c.ശാസ്താംകോട്ട d.വെള്ളായണി

4.വിസ്തീര്‍ണ്ണാടിസ്ഥാനത്തില്‍ ഇന്ത്യയില്‍ കേരളത്തിന്റെ സ്ഥാനം എത്ര ?

a.25 b.12 c.21 d.23
5.കേരളത്തിലെ നദികളുടെ എണ്ണം ?
a.41 b.42 c.43 d.44

6.കേരളത്തിലെ ഏറ്റവും വലിയ റെയില്‍വേ സ്റ്റേഷന്‍ ?
a.ഷൊര്‍ണ്ണൂര്‍ b.എറണാകുളം c.തിരുവനന്തപുരം d.പാലക്കാട്

7.കേരളത്തില്‍ ഏറ്റവും കൂടുതല്‍ കടല്‍ത്തീരമുള്ള താലൂക്ക് ഏത് ‍?
a.ആലുവ b.ചേര്‍ത്തല c.കണ്ണൂര്‍ d.കാനഡ

8.കായംകുളത്തിന്റെ പഴയ പേര് ?
a.കുട്ടനാട് b.ഓടനാട് c.ഗണപതിവട്ടം d.ഇതൊന്നുമല്ല

9.കേരളത്തില്‍ തെക്കന്‍ഗയ എന്നറിയപ്പെടുന്ന സ്ഥലം ?
a.തിരുനെല്ലി b.കുമളി c.തൃശ്ശിവപേരൂര്‍ d.ചൂരന്നൂര്‍

10.സഹ്യപര്‍വ്വതത്തിലെ ഏറ്റവും തെക്കുള്ള കൊടുമുടി ?
a.ആനമുടി b.ആനമല c.അഗസ്ത്യകൂടം d.ഇതൊന്നുമല്ല

11.കേരളത്തില്‍ കൂടി കടന്നുപോകുന്ന ഏറ്റവും നീളം കൂടിയ ദേശീയ പാത ?
a. NH-47 b. NH-213 c. NH-47A d.ഇതൊന്നുമല്ല

12.പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ കൊടുമുടിയുടെ ഉയരം ?
a.8,000അടി b.8841അടി c.1869അടി d.8600അടി

13.കേരളത്തിലെ ഏറ്റവും വലിയ ജലസംഭരണി ?
a.മലമ്പുഴ b.നെയ്യാര്‍ c.കല്ലട d.പേപ്പാറ

14.സ്റ്റേറ്റ് ഹൈവേ -1(SH-1)ന്റെ നീളം ?
a.240.6km b.204.6km c.402.6km d.ഇതൊന്നുമല്ല

15.താഴെപ്പറയുന്നവയില്‍ കിഴക്കോട്ടൊഴുകുന്ന നദി ഏത് ?
a.നെയ്യാര്‍ b.വളപട്ടണം പുഴc.ഭാരതപ്പുഴ d.പാമ്പാര്‍

16.പെരിയാര്‍ നദി പതിക്കുന്ന കായല്‍ ?
a.വേമ്പനാട് b.അഷ്ടമുടി c.വെള്ളായണി d.ശാസ്താംകോട്ട

17.കേരളത്തില്‍ വന്‍തോതില്‍ ഇല്‍മനൈറ്റ്, മോണോസൈറ്റ് നിക്ഷേപം ഉള്ള ജില്ല?
a.തിരുവനന്തപുരം b.പത്തനംതിട്ട c.കൊല്ലം d.ഇതൊന്നുമല്ല

18.നീണ്ടകര അഴിയുമായി ബന്ധപ്പെട്ട കായല്‍ ?
a.വേമ്പനാട് b.അഷ്ടമുടി c.വേളി d.കായംകുളം

19.കേരളത്തില്‍ കളിമണ്ണിന്റെ ഏറ്റവും കൂടുതല്‍ നിക്ഷേപം ഉള്ള സ്ഥലം ?
a.കുണ്ടറ b.ചാങ്ങ c.വെള്ളനാട് d.നീലേശ്വരം

20.കേരളത്തിലെ വാര്‍ഷിക വര്‍ഷാനുപാതം ഏകദേശം ________ ആണ് ?
a.3,000mm b.300mm c.30,000mm d.200mm

21.ചെമ്മണ്ണിന് ചുവപ്പുനിറം ലഭിക്കുവാനുള്ള കാരണം?
a. സള്‍ഫര്‍ ഡയോക്‍സൈഡ് b. നൈട്രസ് ഓക്‍സൈഡ്
c.
ഇരുമ്പ് ഓക്‍സൈഡ് d.ഇതൊന്നുമല്ല.

22.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്ന സുഗന്ധവ്യഞ്ജനം ?
a.ഏലം b.കുങ്കുമം c.വാനില d.കുരുമുളക്

23.കൊച്ചി തുറമുഖ നിര്‍മ്മാണത്തിനിടയില്‍ രൂപപ്പെട്ട ദ്വീപ് ?
a.പാതിരാമണല്‍ b.വെല്ലിംഗ്ടണ്‍ c.മാജുലി d.ഇതൊന്നുമല്ല

24.കേരളത്തിലെ ഏറ്റവും വലിയ നദി ?
a.പെരിയാര്‍ b.ഭാരതപ്പുഴ c.ചാലിയാര്‍ d.പമ്പ

25.അദ്വൈത സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ജനിച്ചതെവിടെ ?
a.ആലുവ b.ലക്കിടി c.കാലടി d.പുനലൂര്‍

ഉത്തരങ്ങള്‍
1b, 2a, 3b, 4c, 5d, 6a, 7b, 8b, 9a, 10c, 11d (Ans:NH-17), 12b, 13a, 14a, 15d, 16a, 17c, 18b, 19a, 20a, 21c, 22d, 23b, 24a, 25c.

Reblog this post [with Zemanta]

2 comments:

sreeji said...

Kerala Public Service Commission exam sample questions

Unknown said...

വളരെയധികം പ്രയോജനപ്പെട്ട