4/08/2011

പൊതുവിജ്ഞാന ചോദ്യോത്തരങ്ങള്‍ 3


For new posts Click here 

1.നോബല്‍ സമ്മാനം നേടിയ ആദ്യ വനിത ?
മേരി ക്യൂറി (1903ല്‍ ഫിസിക്സിന്)
2.പാരീസ് സര്‍വ്വകലാശാലയിലെ ആദ്യ വനിതാ പ്രൊഫസര്‍ ?
മാഡം ക്യൂറി
3.റേഡിയോ ആക്റ്റിവിറ്റി എന്ന പദം ആദ്യമായി ഉപയോഗിച്ചത് ?
മാഡം ക്യൂറി
4.ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് കെമിക്കല്‍ സൊസൈറ്റി സ്ഥാപിതമായത് ?
1911
5.മേരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സ്ഥിതി ചെയ്യുന്നതെവിടെ ?
വാഴ്സ ( ആദ്യ നാമം - റേഡിയം ഇന്‍സ്റ്റിറ്റ്യൂട്ട്)
6.നോബല്‍ പുരസ്കാരം ലഭിച്ച, മാഡം ക്യൂറിയുടെ മകള്‍ ?
ഐറിന്‍ ജൂലിയറ്റ് ക്യൂറി
7.അന്താരാഷ്ട്ര വന വര്‍ഷമായി യു എന്‍ ആഘോഷിക്കുന്നത് ?
2011
8.അന്താരാഷ്ട്ര വന വര്‍ഷത്തിന്റെ മുദ്രാവാക്യം ?
വനങ്ങള്‍ ജനങ്ങള്‍ക്ക്
9.അന്താരാഷ്ട്ര വന വര്‍ഷാചരണത്തിന്റെ ഉദ്ദേശം ?
വനങ്ങളുടെ സംരക്ഷണത്തിന് ജനകീയ പ്രവര്‍ത്തനം
10.ഭൂമിയുടെ ഉപരിതലത്തിന്റെ എത്ര ശതമാനമാണ് വനങ്ങള്‍ ?
31%
11.രണ്ടു വിഷയങ്ങളില്‍ നോബല്‍ സമ്മാനം നേടിയ ആദ്യ വ്യക്തി ?
മാഡം ക്യൂറി
12.മുടിയേറ്റിന്റെ പ്രധാന പ്രമേയം ?
ദാരികവധം
13.മുടിയേറ്റിനുപയോഗിക്കുന്ന പ്രധാന വാദ്യങ്ങള്‍ ?
ചെണ്ട, ഇലത്താളം, വീക്കുചെണ്ട, ചേങ്ങില
14.മുടിയേറ്റിലെ പ്രധാന കഥാപാത്രങ്ങള്‍ ?
കാളി, കൂളി, ദാരികന്‍, ദാനവേന്ദ്രന്‍
15.ഇന്ത്യയില്‍ നിന്ന് ഇതു വരെ(2010-11)എത്ര കലകള്‍ യുനസ്കൊ സാംസ്കാരിക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്?
8
16.ലോകത്ത് എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തിലും ഉത്പാദനത്തിലും മുന്നില്‍ നില്‍ക്കുന്ന രാജ്യം ?
ഇന്ത്യ
17.ആരോഗ്യ, പാരിസ്ഥിതിക മേഖലകളില്‍ എന്‍ഡോസള്‍ഫാന്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെപ്പറ്റി പഠിക്കാനുള്ള സാങ്കേതിക കമ്മറ്റി ചെയര്‍മാന്‍ ?
ഡോ. സി.ഡി മായി
18.എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടുന്ന കീടനാശിനി വിഭാഗം ?
ഓര്‍ഗാനോ ക്ലോറിന്‍
19.2010ല്‍ കാശ്മീരിലുണ്ടായ കലാപങ്ങള്‍ നിര്‍ത്തുന്നതിനു രൂപീകരിച്ച മൂന്നംഗ സംഘ ചെയര്‍മാന്‍ ?
ദിലീപ് പഡഗോങ്‌കര്‍
20.ഭോപ്പാല്‍ വാതക ദുരന്തം നടന്നതെന്ന് ?
1984 ഡിസംബര്‍ 2
21.ഭോപ്പാല്‍ വാതക ദുരന്ത സമയത്ത് യൂണിയന്‍ കാര്‍ബൈഡിന്റെ ചെയര്‍മാന്‍ ?
വാറണ്‍ ഹേസ്റ്റിങ്സ്
22.ആണവ വാഹക ശേഷിയുള്ള 'അഗ്നി-3' മധ്യ ദൂര ബാലസ്റ്റിക് മിസൈല്‍(3000കി.മീ) ഇന്ത്യ 2010 ഫെബ്രുവരി 7ന് പരീക്ഷിച്ചതെവിടെ വച്ച് ?
വീലര്‍ ഐലന്റ് ( ബദ്രക് ജില്ല, ഒറീസ്സ)
23.ശബ്ദാതിവേഗ മിസൈലായ ബ്രഹ്മോസ്, 290 കി.മീ. എന്ന ലക്ഷ്യം കൈവരിച്ച പരീക്ഷണം നടന്നതെന്ന്?, എവിടെ വച്ച് ?
2010 സെപ്റ്റംബര്‍ 6, ചാന്ദിപ്പൂര്‍, ഒറീസ്സ
24.ലോകത്തില്‍ വച്ച് മൂന്നാമത്തേതും ഇന്ത്യ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും വലുതുമായ ബൂസ്റ്റര്‍ എന്‍ജിന്‍ ?
എസ് - 200, (2010 ജനുവരി 25, ശ്രീഹരിക്കോട്ട)
25.ബൂസ്റ്റര്‍ എന്‍ജിന്‍ എസ് - 200 ഏത് റോക്കറ്റിന്റെ വിക്ഷേപണത്തിനാണ് ഉപയോഗിക്കുന്നത് ?
ജി.എസ്.എല്‍.വി - മാര്‍ക്ക്-3
For new posts Click here