2/04/2010

25 ചോദ്യോത്തരങ്ങള്‍ Q - paper 3


ടെസ്റ്റ് പേപ്പര്‍ -3
1.പത്തനംതിട്ട ജില്ലയുടെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത് ?
a.ആറന്മുള Ο b.ഏറ്റുമാനൂര്‍ Ο c.കൊട്ടാരക്കര Ο d.ഓച്ചിറ Ο
2.ദക്ഷിണഭാഗീരഥി എന്നറിയപ്പെടുന്നത് ?
a.ഗംഗ Ο b.ഭാരതപ്പുഴ Ο c.പമ്പ Ο d.നര്‍മ്മദ Ο
3.വെള്ളത്തിലെ പൂരം എന്നറിയപ്പെടുന്നത് ?
a.നെഹ്രു ട്രോഫി വള്ളംകളി Ο b.ആറന്മുള വള്ളംകളി Ο
c.രാജീവ് ഗാന്ധി വള്ളംകളി Ο d.ഇവയൊന്നുമല്ല Ο
4.കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമത സമ്മേളനം നടക്കുന്നതെവിടെ ?
a.ചെറുകോല്‍പ്പുഴ Ο b.മണ്ണടി Ο c.ആലുവ Ο d.ഓച്ചിറ ○
5.വേലുത്തമ്പി ദളവയുടെ അന്ത്യം നടന്നതെവിടെ വച്ച് ?
a.കണ്ണമ്മൂല Ο b.കല്‍ക്കുളം Ο c.കുണ്ടറ Ο d.മണ്ണടി Ο
6.ഇന്ത്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ല ?
a.കോഴിക്കോട് Ο b.ആലപ്പുഴ Ο c.പത്തനംതിട്ട Ο d.പാലക്കാട് Ο
7.കോന്നി പ്രസിദ്ധമായത് ഏത് കാര്യത്തിനാണ് ?
a.ആനപിടുത്തം Ο b.മയില്‍ വളര്‍ത്തല്‍ Ο c.കടുവാ സംരക്ഷണം Ο d.മാന്‍ പാര്‍ക്ക് Ο
8.കേരളത്തിലെ ഏറ്റവും വലിയ ചുവര്‍ ചിത്രമായ ഗജേന്ദ്രമോക്ഷം സ്ഥിതി ചെയ്യുന്നതെവിടെ ?
a.പദ്മനാഭപുരം കൊട്ടാരം Ο b.കൃഷ്ണപുരം കൊട്ടാരം Ο
c.കിളിമാനൂര്‍ കൊട്ടാരം Ο d.കവടിയാര്‍ കൊട്ടാരം Ο
9.ശബരിഗിരി പദ്ധതി ഏതു നദിയില്‍ സ്ഥിതി ചെയ്യുന്നു ?
a.പെരിയാര്‍ Ο b.ഭാരതപ്പുഴ Ο c.ചാലിയാര്‍ Ο d.പമ്പ Ο
10.താഴെപ്പറയുന്നവയില്‍ സമുദ്രനിരപ്പിന് താഴെയായി സ്ഥിതി ചെയ്യുന്ന പ്രദേശം ഏത് ?
a.പുനലൂര്‍ Ο b.ആലുവ Ο c.കുട്ടനാട് Ο d.പാലക്കാട് Ο
11.കേരളത്തില്‍ വനപ്രദേശമില്ലാത്ത ജില്ല ?
a.കോഴിക്കോട് Ο b.ആലപ്പുഴ Ο c.പത്തനംതിട്ട Ο d.പാലക്കാട് Ο
12.ആലപ്പുഴയെ തുറമുഖപട്ടണമാക്കി വികസിപ്പിച്ചതാര് ?
a.വേലുത്തമ്പി ദളവ Ο b.മാധവറാവു Ο c.രാജാകേശവദാസ് Ο d.ഇവരാരുമല്ല Ο
13.കുട്ടനാടിന്റെ സാഹിത്യകാരന്‍ എന്നറിയപ്പെടുന്നത് ?
a.തകഴി Ο b.എസ്.കെ.പൊറ്റക്കാട് Ο c.എം.ടി Ο d.കോവൂര്‍ 

14.കേരളത്തിലെ ആദ്യ കയര്‍ ഗ്രാമം ?
a.കുട്ടനാട് Ο b.വയലാര്‍ Ο c.പുന്നപ്ര Ο d.ചേര്‍ത്തല Ο
15.കേരളത്തിലെ ആദ്യത്തെ സ്‍റ്റുഡിയോ ഏത് ?
a.കിന്‍ഫ്ര പാര്‍ക്ക് കഴക്കൂട്ടം Ο b.മെരിലാന്‍ഡ് Ο c.ഉദയ Ο d. ഇവയൊന്നുമല്ല Ο
16.ആറന്മുള വള്ളംകളി നടക്കുന്നത് ഏത് നദിയില്‍ ?
a.കല്ലട Ο b.ഭാരതപ്പുഴ Ο c.പമ്പ Ο d.പുന്നമട Ο
17.പുന്നമടക്കായലില്‍ നടക്കുന്ന പ്രമുഖ വള്ളംകളി ഏത് ?
a.ചമ്പക്കുളം ട്രോഫി Ο b.നെഹ്രു ട്രോഫി Ο c.രാജീവ് ഗാന്ധി ട്രോഫി Ο d.ആറന്മുള ട്രോഫി Ο
18.തുള്ളല്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ?
a.രാമപ്പണിക്കര്‍ Ο b.എഴുത്തച്ഛന്‍ Ο c.കുഞ്ചന്‍ നമ്പ്യാര്‍ Ο d.ഇവരാരുമല്ല Ο
19.തണ്ണീര്‍മുക്കം ബണ്ട് നിര്‍മ്മിച്ചിരിക്കുന്നത് ഏത് കായലിലാണ് ?
a.വേമ്പനാട് Ο b.അഷ്ടമുടി Ο c.ശാസ്താംകോട്ട Ο d.കായംകുളം Ο
20.________ പമ്പയുടെ ദാനം എന്നറിയപ്പെടുന്നു.
a.കുട്ടനാട് Ο b.വേമ്പനാട് Ο c.ആലപ്പുഴ Ο d.ആലുവ Ο
21.കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്നത് ?
a.കുട്ടനാട് Ο b.വേമ്പനാട് Ο c.ആലപ്പുഴ Ο d.ആലുവ Ο
22.ചരല്‍ക്കുന്ന് വിനോദസഞ്ചാരകേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല ?
a.കോഴിക്കോട് Ο b.ആലപ്പുഴ Ο c.പത്തനംതിട്ട Ο d.പാലക്കാട് Ο
23.പാതിരാമണല്‍ ദ്വീപ് ഏത് ജില്ലയില്‍ സ്ഥിതി ചെയ്യുന്നു ?
a.കോഴിക്കോട് Ο b.ആലപ്പുഴ Ο c.പത്തനംതിട്ട Ο d.തിരുവനന്തപുരം Ο
24.ഇന്ത്യയില്‍ സീസണില്‍ വരുമാനം കൂടുതലുള്ള ക്ഷേത്രം ?
a.തിരുപ്പതി Ο b.ശബരിമല Ο c.ഗുരുവായൂര്‍ Ο d.അമര്‍നാഥ് Ο
25.സ്വതന്ത്ര ഇന്ത്യയുടെ എത്രാമത്തെ റിപ്പബ്ളിക് ദിനമാണ് 2010 ജനുവരി 26 ?
a.60 ○ b.61 ○ c.63 ○ d.ഇവയൊന്നുമല്ല Ο 


ഉത്തരങ്ങള്‍
1a, 2c, 3b, 4a, 5d, 6c, 7a, 8b, 9d, 10c, 11b , 12c, 13a, 14b, 15c, 16c, 17b, 18c, 19a, 20a, 21c, 22c, 23b, 24b, 25b.



2 comments:

sreeji said...

Kerala Public Service Commission exam sample questions, kpsc sample questions , ldc sample questions, last grade sample questions, clerical examination sample questions

Rejeesh Sanathanan said...

നന്ദി ഈ ശ്രമത്തിന് ..........