11/25/2010

ആഫ്രിക്കന്‍ വിശേഷങ്ങള്‍ - 7 Africa

1.ലോകത്തിലേറ്റവും കൂടുതല്‍ ഫോസ്‌ഫേറ്റ് നിക്ഷേപമുള്ള രാജ്യം?
മൊറോക്കോ
2.ലൈബീരിയ എന്നാല്‍ _____ എന്നര്‍ത്ഥം?
സ്വതന്ത്രരുടെ നാട്
3.പഴയ കാലത്ത് 'ബസുത്തോ ലാന്‍ഡ്' എന്ന പേരിലറിയപ്പെട്ടിരുന്ന രാജ്യം?
ലെസോത്തോ
4.കെന്നത്ത് കൌണ്ട ഏതു രാജ്യത്തെ ഭരണാധികാരിയായിരുന്നു?
സാംബിയ
5.സിംബാബ്‌വെ എന്നാല്‍ _____ എന്നര്‍ത്ഥം?
ശിലാഗൃഹം
6.റോബര്‍ട്ട് മുഗാബെ ഏതു രാജ്യത്തെ ഭരണാധികാരിയായിരുന്നു?
സിംബാബ്‌വെ
7.സെനഗലിന്റെ രാഷ്ട്രപിതാവ് ?
ലിയോ പോള്‍ഡ് സെന്‍ ഘോര്‍
8.ലോകം കണ്ട ക്രൂരനായ ഭരണാധികാരികളിലൊരാളായ കേണല്‍ ജീന്‍ ബഡല്‍ ബൊകാസ ഏതു രാജ്യത്തെ ഭരണാധികാരിയായിരുന്നു?
സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്
9.അബ്‌ദുള്‍ കാസിം സാലാത് ഹസ്സന്‍ ഏതു രാജ്യത്തെ ഭരണാധികാരിയായിരുന്നു?
സെമാലിയ
10.ലവണത്വം ഏറ്റവും കൂടുതലുള്ള തടാകം ?
അസ്സാല്‍ തടാകം ( ജിബൂട്ടി)

11/19/2010

ആഫ്രിക്കന്‍ വിശേഷങ്ങള്‍ - 6 Africa

1.ഛാല്‍ബി മരുഭൂമി സ്ഥിതി ചെയ്യുന്നതെവിടെ ?
കെനിയ
2.ലോറന്റ് കബില, ജോസഫ് കബില - ഇവര്‍ ഏതു രാജ്യത്തെ ഭരണാധികാരികളായിരുന്നു ?
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ
3.ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ പഴയ പേര്?
സയര്‍
4.കൊക്കോ ഉത്പാദനത്തില്‍ ലോകത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യം?
കോട്ടി ഡി ഐവോയിര്‍
5.ലോകത്തിലെ പ്രധാന കരയാമ്പൂ ഉത്പാദകര്‍ ?
ടാന്‍സാനിയ
6.ലോകത്തിലെ രണ്ടാമത്തെ വലിയ ശുദ്ധജല തടാകം?
വിക്ടോറിയ തടാകം (ടാന്‍സാനിയ)
7.ആഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ?
കിളിമഞ്ജാരോ (ടാന്‍സാനിയ)
8..ലോകത്തിലെ രണ്ടാമത്തെ ആഴമേറിയ തടാകം?
ടാംഗനിക്ക
9.ഏതു രാജ്യത്തെ ഭരണാധികാരിയായിരുന്നു ഡോ. ജൂലിയസ് നെരേര?
ടാന്‍സാനിയ
10.ആഫ്രിക്കയുടെ തെക്കേ മുനമ്പിലെത്തിയ ആദ്യ യൂറോപ്യന്‍ ?
ബര്‍ത്തലോമിയോ ഡയസ് (പോര്‍ച്ചുഗല്‍)
11.സ്വര്‍ണ്ണം, പ്ലാറ്റിനം, ക്രോമിയം എന്നീ ലോഹങ്ങളുടെ ഉത്പാദനത്തില്‍ ലോകത്ത് ഒന്നാമതുള്ള രാജ്യം?
ദക്ഷിണാഫ്രിക്ക
12.ആഫ്രിക്കയിലെ പ്രധാന എണ്ണയുത്പാദക രാജ്യം?
നൈജീരിയ
13.വാനില ഉത്പാദനത്തിലും കയറ്റുമതിയിലും ലോകത്ത് ഒന്നാം സ്ഥാനത്തുള്ള രാജ്യം?
മഡഗാസ്കര്‍
14.മഡഗാസ്കറിന്റെ പഴയ പേര് ?
മലഗാസി
15.ന്യാസാലാണ്ടിന്റെ പുതിയ പേര് ?
മലാവി

11/14/2010

ആഫ്രിക്കന്‍ വിശേഷങ്ങള്‍ - 5 Africa

1.'നോര്‍ത്തേണ്‍ റൊഡേഷ്യ' എന്നറിയപ്പെട്ടിരുന്ന രാജ്യം ?
സാംബിയ
2.'സതേണ്‍ റൊഡേഷ്യ' എന്നറിയപ്പെട്ടിരുന്ന രാജ്യം ?
സിംബാബ്‌വെ
3.സാംബിയയുടെ രാഷ്‌ട്രപിതാവ് ?
കെന്നത്ത് കൌണ്ട
4.'മാജി മാജി' ലഹള നടന്നതെവിടെ ?
ടാന്‍സാനിയ (ജര്‍മ്മന്‍കാര്‍ക്കെതിരെ)
5.'കരീബ' അണക്കെട്ട് സ്ഥിതി ചെയ്യുന്നതെവിടെ?
സാംബസി നദിയില്‍
6.ലോകത്തില്‍ ഏറ്റവും കൂടുതല്‍ പണപെരുപ്പം നേരിടുന്ന രാജ്യം ?
സിംബാബ്‌വെ
7.ലോകത്തിലെ ഏറ്റവും വിസ്‌തൃതമായ വെള്ളച്ചാട്ടം?
വിക്ടോറിയ(1.5 കി.മീ വീതി)
8.ഏത് നദിയിലാണ് 'വിക്ടോറിയ' വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് ?
സാംബസി
9.ഏത് നദിയിലാണ് 'ബൊയോമ' വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് ?
കോംഗോ നദിയില്‍
10.'ബൊയോമ' വെള്ളച്ചാട്ടത്തിന്റെ പഴയ പേര് ?
സ്റ്റാന്‍ലി വെള്ളച്ചാട്ടം (61 മീറ്റര്‍ ഉയരം)
12.'ലിവിങ്സ്റ്റണ്‍' വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി?
കോംഗോ നദി
13.'ലിവിങ്സ്റ്റണ്‍','ബൊയോമ' വെള്ളച്ചാട്ടങ്ങള്‍ സ്ഥിതിചെയ്യുന്ന രാജ്യം?
ഡെമോക്രാറ്റിക് റിപ്പബ്‌ളിക് ഓഫ് കോംഗോ
14.സ്വര്‍ണ്ണ നിക്ഷേപത്തിന്റെ കാര്യത്തില്‍ ലോകത്ത് രണ്ടാം സ്ഥാനമുള്ള രാജ്യം?
ഉഗാണ്ട
15.ഐവറി കോസ്റ്റിന്റെ പുതിയ പേര്?
കോട്ടി ഡി ഐവോയിര്‍
******************

11/12/2010

നെല്‍സണ്‍ മണ്ടേല

1.'മാഡിബ' എന്ന പേരിലറിയപ്പെടുന്ന നേതാവ് ആര് ?
നെല്‍സണ്‍ മണ്ടേല ( Nelson Rolihlahla Mandela)
2.നെല്‍സണ്‍ മണ്ടേല ജനിച്ചതെവിടെ ?
ഉംതാട്ട ( ട്രന്‍സ്കി പ്രവശ്യ- ദക്ഷി​ണാഫ്രിക്ക)
3.നെല്‍സണ്‍ മണ്ടേല ജനിച്ചതെന്ന് ?
1918 ജൂലൈ 18
4.നെല്‍സണ്‍ മണ്ടേലയുടെ ജയില്‍ ജീവിതത്തിലെ ആദ്യത്തെ 18 വര്‍ഷങ്ങള്‍ എവിടെയാണ് കഴിഞ്ഞത് ?
റോബന്‍ ദ്വീപ് ( നെല്‍സണ്‍ മണ്ടേലയുടെ നമ്പര്‍ 4664)
5.നെല്‍സണ്‍ മണ്ടേലയെ പാര്‍പ്പിച്ചിരുന്ന പ്രധാന ജയിലുകള്‍ ?
പോള്‍സ് മൂര്‍ ജയില്‍ ( 1982 മുതല്‍), വിക്ടര്‍ വെസ്റ്റര്‍ ജയില്‍ {(പാള്‍ parrl)അവസാന 3 വര്‍ഷം }
6.നെല്‍സണ്‍ മണ്ടേല ജയില്‍ വിമോചിതനായതെന്ന് ?
1990 ഫെബ്രുവരി 11ന്
7.നെല്‍സണ്‍ മണ്ടേല ആഫ്രിക്കന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റായതെന്ന് ?
1991ല്‍
8.ദക്ഷാണാഫ്രിക്കയുടെ, കറുത്തവര്‍ഗ്ഗക്കാരനായ ആദ്യ പ്രസിഡന്റ് ?
നെല്‍സണ്‍ മണ്ടേല (1994 മെയ് 10)
9.നെല്‍സണ്‍ മണ്ടേലക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ച വര്‍ഷം?
1993
10.1993ല്‍ നെല്‍സണ്‍ മണ്ടേലക്കൊപ്പം സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചതാര്‍ക്ക് ?
F.W.D ക്ലര്‍ക്ക് ( ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് )
11.നെല്‍സണ്‍ മണ്ടേലയുടെ ആത്മകഥയുടെ പേര്?
ലോങ് വാക്ക് റ്റു ഫ്രീഡം ( Long Walk to Freedom 1995) 
12.  ഭാരതരത്നം പുരസ്കാരം  ലഭിക്കുന്ന ഭാരതീയവംശജനല്ലാത്ത ആദ്യത്തെ വ്യക്തി ?
നെല്‍സണ്‍ മണ്ടേല (1990)

11/03/2010

ആഫ്രിക്കന്‍ വിശേഷങ്ങള്‍ - 4 Africa

1.ലോകത്ത് ഏറ്റവും കൂടുതല്‍ മരിച്ചീനി ഉത്പാദിപ്പിക്കുന്ന രാജ്യം?

നൈജീരിയ
2.ലോകത്തില്‍ വനിതാപ്രാതിനിധ്യം ഏറ്റവും കൂടുതലുള്ള പാര്‍ലമെന്റ് ഏത് ?

റുവാണ്ടന്‍ പാര്‍ലമെന്റ്
3.'ലയണ്‍സ് ഓഫ് തെരാങ' എന്നറിയപ്പെടുന്നത് ?

സെനഗല്‍ ഫുട്ബോള്‍ ടീം
4.ലോകത്തിലെ ഏറ്റവും വലിയ വിത്ത് ?
കൊക്കോ ഡി മെര്‍
5.കൊക്കോ ഡി മെര്‍ കാണപ്പെടുന്ന രാജ്യം?

സെയ്ഷെല്‍സ്
6.'ആഫ്രിക്കയുടെ കൊമ്പ്' (Horn of Africa) എന്ന് വിളിക്കുന്നത് ___ നെ?

സോമാലിയ
7.'സ്വര്‍ണ്ണത്തിന്റേയും വജ്രത്തിന്റേയും നാട്' എന്ന് വിളിക്കുന്നത് ?

ദക്ഷിണാഫ്രിക്കയെ
8.'മഴവില്‍ ദേശം' എന്നു വിളിക്കുന്നത് ?

ദക്ഷിണാഫ്രിക്കയെ
9.മൂന്നു തലസ്ഥാനങ്ങള്‍ ഉള്ള ഏക രാജ്യം ?

ദക്ഷിണാഫ്രിക്ക
10.'സമുദ്രത്തിലെ സത്രം' എന്നറിയപ്പെടുന്നത് ___ ?

കേപ്‌ടൌണ്‍ (ദക്ഷിണാഫ്രിക്ക)
11.'ടേബിള്‍ മൌണ്ടന്‍' സ്ഥിതി ചെയ്യുന്നതെവിടെ?

കേപ്‌ടൌണ്‍
12.ലോകത്തില്‍ ഏറ്റവും കുറവ് ആയുര്‍ദൈര്‍ഘ്യമുള്ള രാജ്യം?

സ്വാസിലാന്റ്
13.ലോകത്തില്‍ വന്യമൃഗങ്ങള്‍ ഏറ്റവും കൂടുതലുള്ള രാജ്യം  ?

ടാന്‍സാനിയ
14.'ആഫ്രിക്കയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍' എന്നു വിളിക്കുന്നതാരെ ?

ജൂലിയസ് നെരേര
15.ആരാണ് 'ഈദി അമീന്‍'?
1971 മുതല്‍ 1979 വരെ ഉഗാണ്ട ഭരിച്ചിരുന്ന ഏകാധിപതി