8/06/2008

ബഹിരാകാശ യാത്രകള്‍

1.യു.എസ്.എ യുടെ ബഹിരാകാശ പദ്ധതിയായ´ മെര്‍ക്കുറി´ക്ക് തുടക്കം കുറിച്ചതെന്ന്?
........1958ല്‍
2.ഒരു ദിവസത്തിലേറെ ബഹിരാകാശത്തു കഴിഞ്ഞ ആദ്യ വ്യക്തി?
....സൈബീരിയക്കാരനായ ഗര്‍മ്മാന്‍ തിത്തോവ്
.....1961 ആഗസ്റ്റ് 6നു അദ്ദേഹം വോസ്റ്റോക്ക് -2ല്‍ 25 മണിക്കൂര്‍ ബഹിരാകാശത്ത് തങ്ങുകയും 17 തവണ ഭൂമിയെ വലം വയ്ക്കുകയും ചെയ്തു
.......ബഹിരാകാശത്ത് വച്ച് ഭക്ഷണം കഴിച്ചു, ഉറങ്ങി, അസുഖം വന്ന ആദ്യ ആളായി അദ്ദേഹം.

3.ബഹിരാകാശത്തെത്തിയ പ്രഥമ വനിത?
.......വാലന്‍റീന തെരഷ്കോവ.(1937ല്‍ റഷ്യയിലെ യറോസ്ലാവില്‍ ജനിച്ചു)
4.വാലന്‍റീന തെരഷ്കോവയുടെ ആദ്യ ബഹിരാകാശയാത്രാ വിശേഷങ്ങള്
....വോസ്റ്റോക്ക് -6ല്‍ 1963 ജൂണ്‍ 17നു യാത്ര തുടങ്ങി
......ആകെ ഭ്രമണം-48
.....ആകെ യാത്രാ സമയം-70 മണിക്കൂര്‍ 50മിനിട്ട്
.....ഒരു ഭ്രമണത്തിന് 88 മിനിട്ടെടുത്തു
......ഭ്രമണപഥം ഭൂമിക്ക് 113 മൈലിനും 144മൈലിനുമിടയില്‍
......ജൂണ്‍ 19നു ´കരഗാന്‍സ´യില്‍ തിരിച്ചിറങ്ങി.

5.ബഹിരാകാശത്തെത്തിയ രണ്ടാമത്തെ വനിത?
.....സെവ് ലാനാ സവിത്സ്ക(റഷ്യ)
....1982ല്‍ സോയൂസ് T-7വാഹനത്തില്‍

6.ബഹിരാകാശത്ത് നടന്ന ആദ്യ വനിത?
.....സെവ് ലാനാ സവിത്സ്ക(റഷ്യ)
.....1984ല്‍ സോയൂസ് T-12 വാഹനത്തില്‍