2/22/2010

ടെസ്റ്റ് പേപ്പര്‍ -6 കേരള രാഷ്‌ട്രീയം

1.കാലാവധി തികച്ച , കേരളത്തിലെ ആദ്യ മുഖ്യമന്ത്രി ?
a.പട്ടം താണുപിള്ള b.ഇ.കെ നായനാര്‍ c.കെ. കരുണാകരന്‍ d.സി.അച്യുതമേനോന്‍
2.ഏറ്റവും കൂടുതല്‍ കാലം കേരള നിയമസഭാ സ്പീക്കറായിരുന്ന വ്യക്തി ?
a.എം. വിജയകുമാര്‍ b.രാധാകൃഷ്ണന്‍ c.വക്കം പുരുഷോത്തമന്‍ d.എ.സി. ജോസ്
3.ഒരു നിയോജകമണ്ഡലത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ പ്രാവശ്യം ജയിച്ച് നിയമസഭയില്‍ എത്തിയതാര് ?
a.കെ. ആര്‍ ഗൌരി b.കെ.എം മാണി c.ഉമ്മന്‍ ചാണ്ടി d.ഇവരാരുമല്ല.
4.താഴെ പറയുന്നവരില്‍ കേരള ഗവര്‍ണ്ണര്‍ സ്ഥാനം വഹിച്ച വനിത ആര് ?
a.രാം ദുലാരി സിന്‍ഹ b.കെ. ആര്‍ ഗൌരിയമ്മ c.ക്യാപ്‌റ്റന്‍ ലക്ഷ്‌മി d.സരോജിനി നായിഡു
5.കേരളത്തിലെ സ്ത്രീ-പുരപഷാനുപാതം ​എത്ര ?
a.1058/1000 b.1085/1000 c.1000/1058 d.1000/1085
6.ഇന്ത്യയിലെ ആദ്യ കംപ്യൂട്ടര്‍ സാക്ഷരതാ പഞ്ചായത്ത് ?
a.തയ്യൂര്‍ b.ചമ്രവട്ടം c.കരിവെള്ളൂര്‍ d.പോത്തുകല്‍
7.ഇന്ത്യന്‍ രാഷ്ട്രപതിയായ ആദ്യ മലയാളി ?
a.ടി.എന്‍ ശേഷന്‍ b.ആര്‍ . കെ നാരായണ്‍ c.കെ. ആര്‍ നാരായണന്‍ d.എ. കെ ആന്റണി
8.കേരളത്തിലെ ആദ്യ സമ്പൂര്‍ണ്ണ ശുചുത്വ പഞ്ചായത്ത് എന്ന ബഹുമതി നേടിയ പഞ്ചായത്ത് ?
a.തയ്യൂര്‍ b.ചമ്രവട്ടം c.കരിവെള്ളൂര്‍ d.പോത്തുകല്‍
9.പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍ വത്കൃതമായ ആദ്യ പഞ്ചായത്ത് ?
a.വെള്ളനാട് b.ആര്യനാട് c.വട്ടിയുര്‍ക്കാവ് d.വട്ടവട
10.കശുമാവ് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ ?
a.കാസര്‍ഗോഡ് bപന്നിയൂര്‍ c.ആനക്കയം d.കോഴിക്കോട്
11.പഴശ്ശി സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ ?
a.ഈസ്റ്റ് ഹില്‍ b.മാനന്തവാടി c.കണ്ണൂര്‍ d.കല്‍പ്പറ്റ
12.താഴെപ്പറയുന്നവയില്‍, കേരളം നിലവില്‍ വന്നപ്പോള്‍ രൂപീകരിച്ചിട്ടില്ലാത്ത ജില്ല ?
a.തിരുവനന്തപുരം b.കൊല്ലം c.തൃശ്ശൂര്‍ d.മലപ്പുറം
13.ഒന്നാം കേരള നിയമസഭയിലെ ആകെ അംഗങ്ങളുടെ എണ്ണം എത്ര ?
a.11 b.126 c.20 d.29
14.കേരളത്തിലെ ആദ്യത്തെ ധനകാര്യ മന്ത്രി ?
a.സി. അച്യുതമേനോന്‍ b.വി.ആര്‍ കൃഷ്ണയ്യര്‍ c.കെ.പി ഗോപാലന്‍ d.ജോസഫ് മുണ്ടശ്ശേരി
15.കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി ?
a.സി.എച്ച് മുഹമ്മദ് കോയ b.ഉമ്മന്‍ ചാണ്ടി c.എ.കെ ആന്റണി d.ഇ.കെ നായനാര്‍
16.കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ കാലം പ്രതിപക്ഷ നേതാവായിരുന്ന വ്യക്തി ?
a.ഇ.എം.എസ്സ് b.ഉമ്മന്‍ ചാണ്ടി c.കെ കരുണാകരന്‍ d.ഇ.കെ നായനാര്‍
17.കേരളമുഖ്യമന്ത്രിയായ ഇരുപതാമത്തെ വ്യക്തി ?
a.ഉമ്മന്‍ ചാണ്ടി b.എ.കെ ആന്റണി c.ഇ.കെ നായനാര്‍ d.വി.എസ്സ് അച്യുതാനന്ദന്‍
18.ഏറ്റവും കുറഞ്ഞ പ്രായത്തില്‍ കേരള നിയമസഭാംഗമായ വ്യക്തി ?
a.കെ. ആര്‍ ഗൌരി b.കെ.എം മാണി c.ആര്‍.ബാലകൃഷ്ണപിള്ള d.എ.കെ ആന്റണി
19.ഏറ്റവും കുറഞ്ഞകാലം കേരള നിയമസഭാംഗമായിരുന്ന വ്യക്തി ?
a.സി.ഹരിദാസ് b.എം.പി.വീരേന്ദ്ര കുമാര്‍ c.കെ.മുരളീധരന്‍ d.ആര്യാടന്‍ മുഹമ്മദ്
20.ആദ്യ കേരള നിയമസഭാ തിരഞ്ഞെടുപ്പ് നടന്നതെന്ന് ?
a.ഫെബ്രുവരി 1957 b.മാര്‍ച്ച് 1957 c.ഏപ്രില്‍ 1957 d.ഇവയൊന്നുമല്ല
21.സാര്‍വത്രിക പ്രായപൂര്‍ത്തി വോട്ടവകാശം ഇന്ത്യയിലാദ്യമായി നടപ്പിലാക്കിയതെവിടെ ?
a.തിരുവിതാംകൂര്‍ b.കൊച്ചി c.മലബാര്‍ d.രാജസ്ഥാന്‍
22.സെന്റ് തോമസ് കേരളത്തില്‍ എത്തിയതെന്ന് ?
a.എ.ഡി 52 b.എ.ഡി 644 c.എ.ഡി 630 d.എ.ഡി 825
23.കൊല്ലവര്‍ഷാരംഭം എന്ന് ?
a.എ.ഡി 52 b.എ.ഡി 644 c.എ.ഡി 630 d.എ.ഡി 825
24.മാമാങ്കം എത്ര ദിവസത്തെ ആഘോഷമാണ് ?
a.12 b.21 c.28 d.ഇതൊന്നുമല്ല
25.കേരള പോലീസ് മ്യൂസിയം സ്ഥിതി ചെയ്യുന്നതെവിടെ ?
a.കൊല്ലം b.കണ്ണര്‍ c.കോഴിക്കോട് d.കാസര്‍ഗോഡ്
26.കെ.എസ്.ആര്‍.ടി.സി സ്ഥാപിക്കപ്പെട്ട വര്‍ഷം ?
a.1962 b.1965 c.1970 d.1964
27.കേരളത്തില്‍ നിന്നുള്ള ആദ്യ വനിതാ പാര്‍ലമെന്റ് അംഗം ?
a.എം.കമലം b.സുശീലാ ഗോപാലന്‍ c.കെ.ആര്‍ ഗൌരി d.ആനി മസ്‌ക്രീന്‍
28.മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി കേരളസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന അവാര്‍ഡ് ഏത് ?
a.കേരള രത്ന b.സന്തോഷ് ട്രോഫി c.സ്വരാജ് ട്രോഫി d.ഇവയൊന്നുമല്ല
29.പഞ്ചായത്തീരാജ് സംവിധാനത്തിലെ അടിസ്ഥാനഘടകം ?
a.ഗ്രാമ പഞ്ചായത്ത് b.കുടുംബശ്രീ c.അയല്‍ക്കൂട്ടം d.ഗ്രാമസഭ
30.ആദ്യമായി അയല്‍ക്കൂട്ടം നടപ്പിലാക്കിയ പഞ്ചായത്ത് ?
a.വട്ടവട b.വരവൂര്‍ c.കല്യാശ്ശേരി d.കരിവെള്ളൂര്‍





ഉത്തരങ്ങള്‍

1d, 2c, 3b, 4a, 5a, 6b, 7c, 8d, 9a, 10c, 11b , 12d, 13b, 14a, 15c, 16a, 17d, 18c, 19a, 20a, 21b, 22a, 23d, 24c, 25a,26b,27d,28c,29d,30c.



2/16/2010

ടെസ്റ്റ് പേപ്പര്‍ -5 ആകെ മാര്‍ക്ക് 25

ടെസ്റ്റ് പേപ്പര്‍ -5


1.സൈലന്റ് വാലിയില്‍ കൂടി ഒഴുകുന്ന പുഴ ഏത് ?


a.കണ്ണാടിപ്പുഴ b.കുന്തിപ്പുഴ c.ഗായത്രിപ്പുഴ d.ശിരുവാണിപ്പുഴ


2.ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്‍ട്രീസിന്റെ ആസ്ഥാനം ?


a.കഞ്ചിക്കോട് b.കിന്‍ഫ്ര c.ടെക്നോപാര്‍ക്ക് d.ഉദ്യോഗമണ്ഡല്‍


3.പാലക്കാട് കോട്ട നിര്‍മ്മിച്ചതാര് ?


a.ബ്രിട്ടീഷുകാര്‍ b.പോര്‍ച്ചുഗീസുകാര്‍ c.ടിപ്പുസുല്‍ത്താന്‍ d.ഹൈദര്‍ അലി


4.കേരളത്തിലെ ആദ്യ റോക്ക് ഗാര്‍ഡന്‍ സ്ഥിതി ചെയ്യുന്നതെവിടെ ?


a.പറമ്പിക്കുളം b.നെല്ലിയാമ്പതി c.മലമ്പുഴ d.പാത്രക്കടവ്


5.വാഗണ്‍ ട്രാജഡി നടന്ന വര്‍ഷം ?


a.1924 b.1920 c.1922 d.1921


6.തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ ?


a.പൊന്നാനി b.തിരൂര്‍ c.മഞ്ചേരി d.പെരിന്തല്‍മണ്ണ


7.കേരളത്തിലെ ആദ്യ റെയില്‍വേ ലൈന്‍ ?


a.കൊല്ലം - തിരുനെല്‍വേലി b.ഷൊര്‍ണ്ണൂര്‍ - കോയമ്പത്തൂര്‍


c.കോഴിക്കോട് - മംഗലപുരം d.തിരൂര്‍ - ബേപ്പൂര്‍


8.കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ആസ്ഥാനം ?


a.തേഞ്ഞിപ്പലം b.ബേപ്പൂര്‍ c.പൊന്നാനി d.കൊണ്ടോട്ടി


9.ചെറിയമക്ക എന്നറിയപ്പെടുന്ന സ്ഥലം ?


a.മഞ്ചേരി b.തിരൂര്‍ c.പൊന്നാനി d.കൊണ്ടോട്ടി


10.1972 ലെ ശ്രീരംഗ പട്ടണം ഉടമ്പടി ആരൊക്കെ തമ്മിലായിരുന്നു ?


a.ഹൈദര്‍ അലി - ബ്രിട്ടീഷുകാര്‍


b.ബ്രിട്ടീഷുകാര്‍ - സാമൂതിരി


c.ബ്രിട്ടീഷുകാര്‍ - ടിപ്പുസുല്‍ത്താന്‍


d.ബ്രിട്ടീഷുകാര്‍ - ഡച്ചുകാര്‍


11.ദേശീയ നേതാക്കളുടെ സ്മരണയ്‍ക്കായുള്ള വൃക്ഷത്തോട്ടമുള്ള സ്ഥലം ?


a.പെരുവണ്ണാമൂഴി b.കല്ലായി c.കുറ്റ്യ‍ാടി d.തുഷാരഗിരി


12.കേരള സംസ്ഥാനം നിലവില്‍ വന്ന സമയത്ത് ഏറ്റവും വലിയ ജില്ല ?


a.തിരുവനന്തപുരം b.മലപ്പുറം c.തൃശ്ശൂര്‍ d.മലബാര്‍


13.ഉരുക്കളുടെ നിര്‍മ്മാണത്തിനു പ്രസിദ്ധമായ സ്ഥലം ?


a.ബേപ്പൂര്‍ b.കല്ലായി c.കാപ്പാട് d.കടലുണ്ടി


14.വയനാട് ജില്ലയുടെ ആസ്ഥാനം?


a.കല്‍പ്പറ്റ b.വയനാട് c.പൈനാവ് d.മാനന്തവാടി


15.കുറുവ ദ്വീപ് സ്ഥിതി ചെയ്യുന്ന നദി ഏത് ?


a.ഭവാനി b.കബനി c.പനമരം പുഴ d.മാനന്തവാടി പുഴ


16.കുറിച്യ കലാപം നടന്ന വര്‍ഷം ?


a.1872 b.1821 c.1862 d.1812


17.പക്ഷിപാതാളം സ്ഥിതി ചെയ്യുന്ന ജില്ല ?


a.കണ്ണൂര്‍ b.പാലക്കാട് c.വയനാട് d.കാസര്‍ഗോഡ്


18.കേരളത്തില്‍ ഉപ്പുസത്യാഗ്രഹത്തിന്റെ കേന്ദ്രം ?


a.കണ്ണൂര്‍ b.തലശ്ശേരി c.തളിപ്പറമ്പ് d.പയ്യന്നൂര്‍


19.മൂന്നു 'സി' കളുടെ നഗരം എന്നറിയപ്പെടുന്നത് ?


a.കണ്ണൂര്‍ b.തലശ്ശേരി c.തളിപ്പറമ്പ് d.പയ്യന്നൂര്‍


20.നാവിക അക്കാദമി സ്ഥിതി ചെയ്യുന്ന സ്ഥലം ?


a.കൊച്ചി b.കണ്ണൂര്‍ c.ഏഴിമല d.വലിയമല


21.1936ല്‍ കണ്ണൂരില്‍ നിന്നും മദ്രാസ്സിലേക്ക് പട്ടിണിജാഥ നയിച്ചതാര് ?


a.എ.കെ.ജി. b.ഇ.എം.എസ്സ് c.സഹോദരന്‍ അയ്യപ്പന്‍ d.കെ.കേളപ്പന്‍


22.കേരളത്തില്‍ അവസാനം രൂപം കൊണ്ട ജില്ല ?


a.പത്തനംതിട്ട b.ആലപ്പുഴ c.കാസര്‍ഗോഡ് d.വയനാട്


23.കേരളത്തില്‍ യക്ഷഗാനം പ്രചാരത്തിലുള്ള ജില്ല?


a.പത്തനംതിട്ട b.ആലപ്പുഴ c.കാസര്‍ഗോഡ് d.വയനാട്


24.കേരളത്തിലെ ഏറ്റവും ചെറിയ നദി ?


a.ചന്ദ്രഗിരിപ്പുഴ b.നീലേശ്വരം പുഴ c.മഞ്ചേശ്വരം പുഴ d.ചാലിയാര്‍


25.കയ്യൂര്‍ സമരം നടന്നതെന്ന് ?


a.1943 b.1940 c.1942 d.ഇതൊന്നുമല്ല


ഉത്തരങ്ങള്‍
1b, 2a, 3d, 4c, 5d, 6b, 7d, 8a, 9c, 10c, 11a , 12d, 13a, 14a,
 15b, 16d, 17c, 18d, 19b, 20c, 21a, 22c, 23c, 24c, 25d(1941ല്‍)

2/10/2010

ടെസ്റ്റ് പേപ്പര്‍ -4 ആകെ മാര്‍ക്ക് 50


ടെസ്റ്റ് പേപ്പര്‍ -4
1.മലയാളത്തിലെ ആദ്യ ഏകഭാഷാ നിഘണ്ടുവിന്റെ രചയിതാവ് ആര് ?
a.ശ്രീകണ്ഠേശ്വരം പത്മനാഭ പിള്ള b.ഇട്ടി അച്യുതന്‍
c.ബാല കവി രാമന്‍ d.ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട്
    2.മലയാളത്തിലെ ആദ്യ സാഹിത്യമാസിക ഏത് ?
    a.വര്‍ത്തമാന പുസ്തകം b.രാമചന്ദ്രവിലാസം c.വിദ്യാവിലാസിനി d.രാജ്യസമാചാരം
    3. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യം ?
    a.രാമചന്ദ്രവിലാസം b.മാര്‍ത്താണ്ഡവര്‍മ്മ c.ഇന്ദുലേഖ d.ഇവയൊന്നുമല്ല
    4.മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യം?
    a.ഉണ്ണുനീലി ചരിതം b.മേഘസന്ദേശം c.മയൂരസന്ദേശം d.ഇവയൊന്നുമല്ല
    5.ശരിയായത് ഏത്?
    a.ഐതിഹ്യമാല - വയലാര്‍ രാമവര്‍മ്മ
    b.ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം - അക്കിത്തം അച്യുതന്‍ നമ്പൂതിരി
    c.ഭാഷാഭൂഷണം - കൊട്ടാരത്തില്‍ ശങ്കുണ്ണി
    d.സര്‍ഗ്ഗസംഗീതം - ഒ എന്‍ വി
    6.മീനച്ചിലാറിന്റെ തീരത്തുള്ള പട്ടണം ?
    a.ആലുവ b.കാലടി c.തിരുനാവായd.കോട്ടയം
    7.മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയുടെ ആസ്ഥാനം ?
    a.അതിരമ്പുഴ b.തേഞ്ഞിപ്പലം c.കാലടി d.കാക്കനാട്
    8.വൈക്കം സത്യാഗ്രഹ കാലഘട്ടം ?
    a.1924-'25 b.1925-'26 c.1923-'24 d.1926-'27
    9.കേരള ഫോറസ്റ്റ് ഡവലപ്‍മെന്റ് കോര്‍പറേഷന്റെ ആസ്ഥാനം ?
    a.കുമളി b.വയനാട് c.കോട്ടയം d.ആലപ്പുഴ
    10.വൈക്കം സത്യാഗ്രഹത്തിനു നേതൃത്വം നല്‍കിയതാര് ?
    a.ടി.കെ മാധവന്‍ b.ഡോ. പല്‍പ്പു c.ശ്രീനാരായണഗുരു d.കുമാരനാശാന്‍
    11.ഇടുക്കി ജില്ലയുടെ ആസ്ഥാനം ?
    a.ഇടുക്കി b.തൊടുപുഴ c.പൈനാവ് d.ദേവികുളം
    12.കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി ?
    a.പള്ളിവാസല്‍ b.മലമ്പുഴ c.പേപ്പാറ d.ഇടുക്കി
    13.ചന്ദനമരങ്ങളുടെ നാട് എന്നറിയപ്പെടുന്നത് ?
    a.നെല്ലിയാമ്പതി b.മറയൂര്‍ c.വാഗമണ്‍ d.മൂന്നാര്‍
    14.വരയാടുകള്‍ക്ക് പ്രസിദ്ധമായ ദേശീയോദ്യാനം ?
    a.ഇരവികുളം b.ദേവികുളം c.തേക്കടി d.പൊന്‍മുടി
    15.കൊച്ചി തുറമുഖ വികസനത്തിന് സഹായിച്ച രാജ്യം ?
    a.കാനഡ b.യു.എസ്.c.ജപ്പാന്‍ d.റഷ്യ
    16.ഇന്ത്യയിലെ ആദ്യത്തെ യൂറോപ്യന്‍ കോട്ട ഏത് ?
    a.ബേക്കല്‍ കോട്ട b.അഞ്ചുതെങ്ങ് കോട്ട c.കണ്ണൂര്‍ കോട്ട d.പള്ളിപ്പുറം കോട്ട
    17.കേരളത്തിലെ പ്രധാന ആനപരിശീലന കേന്ദ്രം ?
    a.പീച്ചി b.കോടനാട് c.നെയ്യാര്‍ ഡാം d.മൂന്നാര്‍
    18.ബ്രഹ്മപുരം ഡീസല്‍ വൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല ?
    a.കോഴിക്കോട് b.ആലപ്പുഴ c.പത്തനംതിട്ട d. എറണാകുളം
    19.ഇന്ത്യയിലെ ഏറ്റവും ചെറിയ ദേശീയപാത ഏത് ?
    a.എന്‍ എച്ച് 47 b.എന്‍ എച്ച് 47 c.എന്‍ എച്ച് 17 d. എന്‍ എച്ച് 7
    20.കൊച്ചി തുറമുഖത്തിന്റെ ശില്പി ആര് ?
    a.റാല്‍ഫ് ഫിച്ച് b.രാജാകേശവദാസ് c.റോബര്‍ട്ട് ബ്രിസ്റ്റോ d.ഇവരാരുമല്ല
    21.ഇന്ത്യയിലെ ആദ്യ റബ്ബര്‍ പാര്‍ക്ക് സ്ഥാപിതമായ സ്ഥലം ?
    a.ഐരാപുരം b.ഉദ്യോഗമണ്ഡല്‍ c.മറയൂര്‍ d.ചൊവ്വര
    22.ഏതു രാജ്യത്തിന്റെ സഹായത്തോടുകൂടിയാണ് ഇടുക്കി അണക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നത് ?
    a.കാനഡ b.യു.എസ്.c.ജപ്പാന്‍ d.ഇംഗ്ലണ്ട്
    23.സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് വിതരണം ചെയ്ത, കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത് ?
    a.വട്ടവട b.മ്ലാപ്പാറ c.മാങ്കുളം d.കണ്ണന്‍ദേവന്‍ ഹില്‍സ്
    24.കേരളാ പ്രസ്സ് അക്കാദമിയുടെ ആസ്ഥാനം ?
    a.തിരുവനന്തപുരം b.തൃശ്ശൂര്‍ c.കൊച്ചി d.കോട്ടയം
    25.2008 ലെ ഏറ്റവും മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് നേടിയതാര് ?
    a.സേതുമാധവന്‍ b.ഹരിഹരന്‍ c.ബാല d.രാഹുല്‍ബോസ്
    26.സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ 2010ലെ പദ്മവിഭൂഷണ്‍ ബഹുമതി നേടിയതാര് ?
    a.ഡോ. വൈ.വി.റെഡ്ഡി b.ഡോ.വി.രാമകൃഷ്ണന്‍ c.ഡോ.പി.സി.റെഡ്ഢി d.ശ്രീ. രാം കുമാര്‍
    27.കൊച്ചി രാജ്യത്തെ അവസാന രാജാവ് ?
    a.ശക്തന്‍ തമ്പുരാന്‍ b.പഴശ്ശി രാജ c.പരീഷത്തു തമ്പുരാന്‍ d.ശക്തന്‍ തമ്പുരാന്‍
    28.ബോള്‍ഗാട്ടി പാലസ് നിര്‍മ്മിച്ചതാര് ?
    a.ഡച്ചുകാര്‍ b.പോര്‍ച്ചുഗീസുകാര്‍ c.ബ്രിട്ടീഷുകാര്‍ d.ശക്തന്‍ തമ്പുരാന്‍
    29.ദേശ് പ്രേം ദിവസ് എന്നാണ് ആചരിക്കുന്നത് ?
    a.ജനുവരി 9 b.ജനുവരി 12 c.ജനുവരി 15 d.ജനുവരി 23
    30.ഒരു ഇഞ്ച് എത്ര സെന്‍്റീ മീറ്ററാണ് ?
    a. 2.54 b. 25.4 c. 254 d. 0.254
    31.11,13,17,23,31, ___ ,വിട്ടുപോയ സംഖ്യ ഏത് ?
    a.36 b.37 c.50 d.41
    32.1X 2 X 3 X 0 X 4 x 1 =?
    a.24 b.31 c.0 d.1
    33.1+(2X4)+(3X1)+2=?
    a.14 b.17 c.27 d.ഇതൊന്നുമല്ല
    34.ദേശീയ യുവജനദിനം എന്നാണ് ആഘോഷിക്കുന്നത് ?
    a.ജനുവരി 9 b.ജനുവരി 12 c.ജനുവരി 15 d.ജനുവരി 23
    35.മറഡോണ ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
    a.ഫുട്ബോള്‍ b.ക്രിക്കറ്റ് c.ഹോക്കി d.ടെന്നീസ്
    36.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം ?
    a.റഷ്യ b.യു.എസ് .c.ബ്രിട്ടണ്‍ d.ഇന്ത്യ
    37.ജലദോഷത്തിനുകാരണമായ അണു ഏത് ?
    a.ബാക്ടീരിയ b.വൈറസ്സ് c.അമീബിയ d.ഫംഗസ്സ്
    38.കേരളത്തിലെ ആകെ കോര്‍പ്പറേഷനുകളുടെ എണ്ണം ?
    a.5 b.3 c.4 d.6
    39.പാവപ്പെട്ടവന്റെ മത്സ്യം എന്നറിയപ്പെടുന്നത് ?
    a.അയല b.ചാള c.സ്രാവ് d.പിരാന
    40.എക്സിമ ബാധിക്കുന്ന അവയവം ?
    a.ശ്വാസകോശം b.കുടല്‍ c.ത്വക്ക് d.മോണ
    41.വാത്സല്യം എന്ന മലയാള സിനിമയുടെ സംവിധായകന്‍ ?
    a.ഹരിഹരന്‍ b.സിദ്ധിക്ക്‍ലാല്‍ c.സിബിമലയില്‍ d.കൊച്ചിന്‍ ഹനീഫ
    42.മണ്ഡല പുനഃസംഘടനയ്‍ക്കു ശേഷം ഇപ്പോള്‍ കേരളത്തില്‍ എത്ര ലോക്‍സഭാമണണ്ഡലങ്ങള്‍ ഉണ്ട് ?
    a.22 b.20 c.18 d.14
    43.ഒളിമ്പിക്സ് ഫൈനലില്‍ എത്തിയ ആദ്യ മലയാളി വനിത ?
    a.ഷൈനി വിത്സണ്‍ b.എം ഡി വത്സമ്മ c.പി ടി ഉഷ d.കെ എം ബീനാമോള്‍
    44.കേരളത്തിലെ ഏറ്റവും വലിയ ജലസംഭരണി ?
    a.മലമ്പുഴ b.നെയ്യാര്‍ c.കല്ലട d.പേപ്പാറ
    45.കൊച്ചി തുറമുഖ നിര്‍മ്മാണത്തിനിടയില്‍ രൂപപ്പെട്ട ദ്വീപ് ?
    a.പാതിരാമണല്‍ b.വെല്ലിംഗ്ടണ്‍ c.മാജുലി d.ഇതൊന്നുമല്ല
    46.ആലപ്പുഴയെ തുറമുഖപട്ടണമാക്കി വികസിപ്പിച്ചതാര് ?
    a.വേലുത്തമ്പി ദളവ b.മാധവറാവു c.രാജാകേശവദാസ് d.ഇവരാരുമല്ല
    47.കേരളത്തില്‍ വന്‍തോതില്‍ ഇല്‍മനൈറ്റ്, മോണോസൈറ്റ് നിക്ഷേപം ഉള്ള ജില്ല?
    a.തിരുവനന്തപുരം b.പത്തനംതിട്ട c.കൊല്ലം d.ഇതൊന്നുമല്ല
    48.ചരല്‍ക്കുന്ന് വിനോദസഞ്ചാരകേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല ?
    a.കോഴിക്കോട് b.ആലപ്പുഴ c.പത്തനംതിട്ട d.പാലക്കാട്
    49.ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി ?
    a.ഗംഗ b.ബ്രഹ്മപുത്ര c.കാവേരി d.നര്‍മ്മദ ‍
    50.അദ്ധ്യാത്മ രാമായണത്തിന്റെ രചയിതാവ് ആര് ?
    a.ചെറുശ്ശേരി b.പൂന്താനം c.എഴുത്തച്ഛന്‍ d.ഇവരാരുമല്ല
    ഉത്തരങ്ങള്‍
    1a, 2c, 3a, 4c, 5b, 6d, 7a, 8a, 9c, 10a, 11c , 12a, 13b, 14a, 15c, 16d, 17b, 18d, 19b, 20c, 21a, 22a, 23c, 24c, 25c,26b,27c,28a,29d,30a,31d,32c,33a,34b,35a,36d, 37b,38a,39b,40c,41d,42b,43c,44a,45b,46c,47c,48c, 49a,50c.

    2/04/2010

    25 ചോദ്യോത്തരങ്ങള്‍ Q - paper 3


    ടെസ്റ്റ് പേപ്പര്‍ -3
    1.പത്തനംതിട്ട ജില്ലയുടെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത് ?
    a.ആറന്മുള Ο b.ഏറ്റുമാനൂര്‍ Ο c.കൊട്ടാരക്കര Ο d.ഓച്ചിറ Ο
    2.ദക്ഷിണഭാഗീരഥി എന്നറിയപ്പെടുന്നത് ?
    a.ഗംഗ Ο b.ഭാരതപ്പുഴ Ο c.പമ്പ Ο d.നര്‍മ്മദ Ο
    3.വെള്ളത്തിലെ പൂരം എന്നറിയപ്പെടുന്നത് ?
    a.നെഹ്രു ട്രോഫി വള്ളംകളി Ο b.ആറന്മുള വള്ളംകളി Ο
    c.രാജീവ് ഗാന്ധി വള്ളംകളി Ο d.ഇവയൊന്നുമല്ല Ο
    4.കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമത സമ്മേളനം നടക്കുന്നതെവിടെ ?
    a.ചെറുകോല്‍പ്പുഴ Ο b.മണ്ണടി Ο c.ആലുവ Ο d.ഓച്ചിറ ○
    5.വേലുത്തമ്പി ദളവയുടെ അന്ത്യം നടന്നതെവിടെ വച്ച് ?
    a.കണ്ണമ്മൂല Ο b.കല്‍ക്കുളം Ο c.കുണ്ടറ Ο d.മണ്ണടി Ο
    6.ഇന്ത്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ല ?
    a.കോഴിക്കോട് Ο b.ആലപ്പുഴ Ο c.പത്തനംതിട്ട Ο d.പാലക്കാട് Ο
    7.കോന്നി പ്രസിദ്ധമായത് ഏത് കാര്യത്തിനാണ് ?
    a.ആനപിടുത്തം Ο b.മയില്‍ വളര്‍ത്തല്‍ Ο c.കടുവാ സംരക്ഷണം Ο d.മാന്‍ പാര്‍ക്ക് Ο
    8.കേരളത്തിലെ ഏറ്റവും വലിയ ചുവര്‍ ചിത്രമായ ഗജേന്ദ്രമോക്ഷം സ്ഥിതി ചെയ്യുന്നതെവിടെ ?
    a.പദ്മനാഭപുരം കൊട്ടാരം Ο b.കൃഷ്ണപുരം കൊട്ടാരം Ο
    c.കിളിമാനൂര്‍ കൊട്ടാരം Ο d.കവടിയാര്‍ കൊട്ടാരം Ο
    9.ശബരിഗിരി പദ്ധതി ഏതു നദിയില്‍ സ്ഥിതി ചെയ്യുന്നു ?
    a.പെരിയാര്‍ Ο b.ഭാരതപ്പുഴ Ο c.ചാലിയാര്‍ Ο d.പമ്പ Ο
    10.താഴെപ്പറയുന്നവയില്‍ സമുദ്രനിരപ്പിന് താഴെയായി സ്ഥിതി ചെയ്യുന്ന പ്രദേശം ഏത് ?
    a.പുനലൂര്‍ Ο b.ആലുവ Ο c.കുട്ടനാട് Ο d.പാലക്കാട് Ο
    11.കേരളത്തില്‍ വനപ്രദേശമില്ലാത്ത ജില്ല ?
    a.കോഴിക്കോട് Ο b.ആലപ്പുഴ Ο c.പത്തനംതിട്ട Ο d.പാലക്കാട് Ο
    12.ആലപ്പുഴയെ തുറമുഖപട്ടണമാക്കി വികസിപ്പിച്ചതാര് ?
    a.വേലുത്തമ്പി ദളവ Ο b.മാധവറാവു Ο c.രാജാകേശവദാസ് Ο d.ഇവരാരുമല്ല Ο
    13.കുട്ടനാടിന്റെ സാഹിത്യകാരന്‍ എന്നറിയപ്പെടുന്നത് ?
    a.തകഴി Ο b.എസ്.കെ.പൊറ്റക്കാട് Ο c.എം.ടി Ο d.കോവൂര്‍ 

    14.കേരളത്തിലെ ആദ്യ കയര്‍ ഗ്രാമം ?
    a.കുട്ടനാട് Ο b.വയലാര്‍ Ο c.പുന്നപ്ര Ο d.ചേര്‍ത്തല Ο
    15.കേരളത്തിലെ ആദ്യത്തെ സ്‍റ്റുഡിയോ ഏത് ?
    a.കിന്‍ഫ്ര പാര്‍ക്ക് കഴക്കൂട്ടം Ο b.മെരിലാന്‍ഡ് Ο c.ഉദയ Ο d. ഇവയൊന്നുമല്ല Ο
    16.ആറന്മുള വള്ളംകളി നടക്കുന്നത് ഏത് നദിയില്‍ ?
    a.കല്ലട Ο b.ഭാരതപ്പുഴ Ο c.പമ്പ Ο d.പുന്നമട Ο
    17.പുന്നമടക്കായലില്‍ നടക്കുന്ന പ്രമുഖ വള്ളംകളി ഏത് ?
    a.ചമ്പക്കുളം ട്രോഫി Ο b.നെഹ്രു ട്രോഫി Ο c.രാജീവ് ഗാന്ധി ട്രോഫി Ο d.ആറന്മുള ട്രോഫി Ο
    18.തുള്ളല്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ?
    a.രാമപ്പണിക്കര്‍ Ο b.എഴുത്തച്ഛന്‍ Ο c.കുഞ്ചന്‍ നമ്പ്യാര്‍ Ο d.ഇവരാരുമല്ല Ο
    19.തണ്ണീര്‍മുക്കം ബണ്ട് നിര്‍മ്മിച്ചിരിക്കുന്നത് ഏത് കായലിലാണ് ?
    a.വേമ്പനാട് Ο b.അഷ്ടമുടി Ο c.ശാസ്താംകോട്ട Ο d.കായംകുളം Ο
    20.________ പമ്പയുടെ ദാനം എന്നറിയപ്പെടുന്നു.
    a.കുട്ടനാട് Ο b.വേമ്പനാട് Ο c.ആലപ്പുഴ Ο d.ആലുവ Ο
    21.കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്നത് ?
    a.കുട്ടനാട് Ο b.വേമ്പനാട് Ο c.ആലപ്പുഴ Ο d.ആലുവ Ο
    22.ചരല്‍ക്കുന്ന് വിനോദസഞ്ചാരകേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല ?
    a.കോഴിക്കോട് Ο b.ആലപ്പുഴ Ο c.പത്തനംതിട്ട Ο d.പാലക്കാട് Ο
    23.പാതിരാമണല്‍ ദ്വീപ് ഏത് ജില്ലയില്‍ സ്ഥിതി ചെയ്യുന്നു ?
    a.കോഴിക്കോട് Ο b.ആലപ്പുഴ Ο c.പത്തനംതിട്ട Ο d.തിരുവനന്തപുരം Ο
    24.ഇന്ത്യയില്‍ സീസണില്‍ വരുമാനം കൂടുതലുള്ള ക്ഷേത്രം ?
    a.തിരുപ്പതി Ο b.ശബരിമല Ο c.ഗുരുവായൂര്‍ Ο d.അമര്‍നാഥ് Ο
    25.സ്വതന്ത്ര ഇന്ത്യയുടെ എത്രാമത്തെ റിപ്പബ്ളിക് ദിനമാണ് 2010 ജനുവരി 26 ?
    a.60 ○ b.61 ○ c.63 ○ d.ഇവയൊന്നുമല്ല Ο 


    ഉത്തരങ്ങള്‍
    1a, 2c, 3b, 4a, 5d, 6c, 7a, 8b, 9d, 10c, 11b , 12c, 13a, 14b, 15c, 16c, 17b, 18c, 19a, 20a, 21c, 22c, 23b, 24b, 25b.