12/23/2011

പൊതുവിജ്ഞാന ചോദ്യോത്തരങ്ങള്‍ 17 (ജീവശാസ്ത്രം)

പുതിയ പോസ്റ്റുകള്‍ക്കായി ഇവിടെ ഞെക്കുക 

1.സചേതന വസ്തുക്കളുടെ ശരീരത്തില്‍ നിരന്തരം നടന്നു കൊണ്ടിരിക്കുന്ന ജൈവപ്രവര്‍ത്തനങ്ങളെ മൊത്തത്തില്‍ വിളിക്കുന്ന പേര് ?
ഉപാപചയം
2.കേവല പദാര്‍ത്ഥങ്ങളില്‍ നിന്ന് സങ്കീര്‍ണ്ണ പദാര്‍ത്ഥങ്ങള്‍ നിര്‍മ്മിക്കപ്പെടുന്ന സംശ്ലേഷണ പ്രവര്‍ത്തനത്തെ വിളിക്കുന്ന പേര് ?
ഉപചയം
3.ജീവന്‍ നിലനിര്‍ത്തുന്ന രാസഭൗതിക പ്രവര്‍ത്തനം ഏത് ?
ഉപചയം
4.പാരമ്പര്യത്തെ സംബന്ധിക്കുന്ന വിവരങ്ങള്‍ ഒരു തലമുറയില്‍ നിന്നും പിന്‍തലമുറകളിലേക്ക് വഹിച്ചുകൊണ്ടു പോകുന്നത് ?
ന്യൂക്ലിക് അമ്ലങ്ങള്‍
5.ജീവകോശങ്ങളിലെ സുപ്രധാന സംശ്ലേഷണ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത് ----?
ന്യൂക്ലിക് അമ്ലങ്ങള്‍
6.ന്യൂക്ലിക് അമ്ലങ്ങള്‍ ഏവ?
റൈബോ ന്യൂക്ലിക് അമ്ലം (RNA), ഡി ഓക്സി റൈബോ ന്യൂക്ലിക് അമ്ലം (DNA)
7.കോശമര്‍മ്മത്തില്‍ കാണപ്പെടുന്ന  ന്യൂക്ലിക് അമ്ലം ?
ഡി ഓക്സി റൈബോ ന്യൂക്ലിക് അമ്ലം (DNA)
8.ജീവ ലോകത്തിലെ ഏറ്റവും വലിയ തന്മാത്ര ?
ഡി ഓക്സി റൈബോ ന്യൂക്ലിക് അമ്ലം (DNA)
9.ജീവലോകത്തില്‍ ദീര്‍ഘായുഷ്മാന്‍ എന്ന് വിളിക്കുന്നത് ?
ബ്രിസില്‍ കോണ്‍ പൈന്‍ (4900വയസ്, കാലിഫോര്‍ണിയ) 
10.ഏറ്റവും കൂടുതല്‍ ആയുര്‍ദൈര്‍ഘ്യമൂള്ള ജന്തു ?
ജയിന്റ് ടോര്‍ട്ടോയിസ് (Giant Tortoise , ഗാലപ്പോസ് ദ്വീപ്)
For new posts Click here 

No comments: