12/20/2011

പൊതുവിജ്ഞാന ചോദ്യോത്തരങ്ങള്‍ 16 (ജീവശാസ്ത്രം)

പുതിയ പോസ്റ്റുകള്‍ക്കായി ഇവിടെ ഞെക്കുക 

1.മത്സ്യങ്ങളെയും ചെറുകീടങ്ങളെയും കീറിമുറിച്ച് അവയുടെ ആന്തരിക ഘടനെക്കുറിച്ച് പഠിച്ച പുരാതന ഗ്രീക്ക് ശാസ്ത്രജ്ഞന്‍ ?
അരിസ്റ്റോട്ടില്‍ (ബി.സി 384-322)
2.ആള്‍ക്കുരങ്ങുകളേയും മനുഷ്യരേയും കീറിമുറിച്ച് പഠനം നടത്തിയ ഗ്രീക്ക് ഭിഷഗ്വരന്‍ ?
ഗാലന്‍
3.ജീവ വിജ്ഞാനത്തെക്കുറിച്ച് വിവരങ്ങളാദ്യമായി ലിഖിത രൂപത്തില്‍ സൂക്ഷിച്ചതാര്?
ഗ്രീക്കുകാര്‍
4.ആദ്യമായി സൂക്ഷമദര്‍ശിനിയി( Microscope)ലൂടെ കോശങ്ങളെ നിരീക്ഷിച്ചതാര് ?
റോബര്‍ട്ട് ഹുക്ക് (1665ല്‍)
5.സൂക്ഷ്മ ജീവികളെ ആദ്യമായി തിരിച്ചറിഞ്ഞതാര് ?

ആന്റൺ വാൻ ലീവാൻഹോക്ക് (1676ല്‍)

6.ബാക്ടീരിയങ്ങള്‍ സര്‍വ്വ വ്യാപിയാണെന്നും അവയില്‍ ചിലത് രോഗകാരികളാണെന്നും തെളിയിച്ചതാര് ?
ലൂയി പാസ്ചര്‍
7.കോശം ഉള്‍ക്കൊള്ളുന്ന സങ്കീര്‍ണ്ണ പദാര്‍ത്ഥത്തെ വിളിക്കുന്ന പേര് ?
പ്രോട്ടോപ്ലാസം
8.പ്രോട്ടോപ്ലാസം ജീവന്റെ അടിസ്ഥാന ഘടകം എന്നു വിശേഷിപ്പിച്ചതാര് ?
റ്റി. എച്ച് ഹക്സിലി
9.ജീവന്‍ കുടികൊള്ളുന്ന രാസയൗഗികം ഏത് ?
പ്രോട്ടോപ്ലാസം
10.പ്രോട്ടോപ്ലാസ രൂപീകരണത്തിന് സഹായിക്കുന്ന ജീവപ്രവര്‍ത്തനം ?
ഉപചയം
For new posts Click here 

No comments: