9/21/2011

പൊതുവിജ്ഞാന ചോദ്യോത്തരങ്ങള്‍ 6 (അര്‍ധസൈനിക വിഭാഗം)

For new posts Click here 

1.ലോകത്ത് ഏറ്റവും കൂടുതല്‍ അര്‍ധസൈനികരുള്ള രാജ്യം ?
ചൈന (2-ാം സ്ഥാനം ഇന്ത്യക്ക്)
2.ഇന്ത്യയിലെ ഏറ്റവും വലിയ അര്‍ധസൈനിക വിഭാഗം ?
സി.ആര്‍.പി.എഫ്( Central Reserve Police Force )
3.സി.ആര്‍.പി.എഫിന്റെ ആദ്യകാല നാമം ?
ക്രൌണ്‍ റെപ്രസെന്റേറ്റീവ്സ് പോലീസ്
4.സി.ആര്‍.പി.എഫിന്റെ ആസ്ഥാനം ?
ന്യൂഡല്‍ഹി
5സി.ആര്‍.പി.എഫിലെ ആകെ ബറ്റാലിയനുകള്‍ ?
191
6.സി.ആര്‍.പി.എഫിലെ വനിതാ ബറ്റാലിയനുകള്‍ ഏതൊക്കെ ?
88M – ന്യൂഡല്‍ഹി, 135 – ഗാന്ധിനഗര്‍
7.പാരിസ്ഥിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സി.ആര്‍.പി.എഫ് അനുബന്ധ ഘടകം ?
ഗ്രീന്‍ഫോഴ്സ്
8.അശോകചക്രംലഭിച്ച ആദ്യ ഇന്ത്യന്‍ വനിത ?
കമലേഷ് കുമാരി (സി.ആര്‍.പി.എഫിന്റെ 88M – വനിതാ ബറ്റാലിയന്‍ - ന്യൂഡല്‍ഹി)
9.പര്‍വ്വത പ്രദേശങ്ങളിലെ സൈനിക നീക്കങ്ങള്‍ക്ക് പ്രത്യേക പരിശീലനം നേടിയ അര്‍ധ സൈനിക വിഭാഗം ?
10.ഇന്‍ഡോ - ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് അക്കാദമി സ്ഥിതി ചെയ്യുന്നതെവിടെ ?
മസ്സൂറി
11.ഇന്‍ഡോ - ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ ആപ്തവാക്യം ?
ശൌര്യ – ദൃഷ്ടത – കര്‍മ നിഷ്ഠത
12.ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അര്‍ധ സൈനിക വിഭാഗം ?
അസം റൈഫിള്‍സ് (1835ല്‍ സ്ഥാപിതം)
13.കാച്ചാര്‍ ലെവി ( Cachar Levy) എന്ന പേരില്‍ അറിയപ്പെട്ടിരുന്ന അര്‍ധ സൈനിക വിഭാഗം ?
14.അസം റൈഫിള്‍സിന്റെ ആസ്ഥാനം ?
ഷില്ലോങ്ങ്
15."വടക്കു കിഴക്കിന്റെ കാവല്‍ക്കാര്‍" എന്നറിയപ്പെടുന്ന അര്‍ധ സൈനിക വിഭാഗം ?

1 comment:

Naturalfriend said...

Valare vignganapradham.Ellavidha asamsakalum...