12/28/2011

പൊതുവിജ്ഞാന ചോദ്യോത്തരങ്ങള്‍ 18 (ഭൗതികശാസ്ത്രം - ഉപജ്ഞാതാക്കള്‍ )

പുതിയ പോസ്റ്റുകള്‍ക്കായി ഇവിടെ ഞെക്കുക 

1.തരംഗസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ?
ക്രിസ്റ്റ്യന്‍ ഹൈജന്‍സ്
2.ക്വാണ്ടം തിയറിയുടെ ഉപജ്ഞാതാവ് ?
മാക്സ് പ്ലാങ്ക്
3.വൈദ്യുത പ്രതിരോധ നിയമിത്തിന്റെ ഉപജ്ഞാതാവ് ?
ജി.എസ് ഓം
4.തമോദ്വാര സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ??
സ്റ്റീഫന്‍ ഹോക്കിംഗ്സ്
5.കാര്‍ബണ്‍ ഡേറ്റിങ്ങിന്റെ ഉപജ്ഞാതാവ് ?
വില്ലേര്‍സ് ഫ്രാങ്ക് ലിബി
6.ഇന്ത്യന്‍ അണുബോംബിന്റെ പിതാവ് ?
ഡോ. രാജാ രാമണ്ണ
7.ന്യൂക്ലിയര്‍ ഫിസിക്സിന്റെ പിതാവ് ?
റൂഥര്‍ഫോര്‍ഡ്
8.മിന്നല്‍ രക്ഷാചാലകം കണ്ടുപിടിച്ചതാര്?
ബഞ്ചമിന്‍ ഫ്രാങ്ക്ളിന്‍
9.കണികാ സിദ്ധാന്തത്തിന്റ(പ്രകാശം) ഉപജ്ഞാതാവ് ?
ഐസക് ന്യൂട്ടണ്‍
10.പ്രകാശത്തിന്റെ വൈദ്യുത കാന്തിക സിദ്ധാന്തത്തിന്റ ഉപജ്ഞാതാവ് ?
ജെയിംസ് ക്ലാര്‍ക്ക് മാക്സ്‌വെല്‍

For new posts Click here 

12/23/2011

പൊതുവിജ്ഞാന ചോദ്യോത്തരങ്ങള്‍ 17 (ജീവശാസ്ത്രം)

പുതിയ പോസ്റ്റുകള്‍ക്കായി ഇവിടെ ഞെക്കുക 

1.സചേതന വസ്തുക്കളുടെ ശരീരത്തില്‍ നിരന്തരം നടന്നു കൊണ്ടിരിക്കുന്ന ജൈവപ്രവര്‍ത്തനങ്ങളെ മൊത്തത്തില്‍ വിളിക്കുന്ന പേര് ?
ഉപാപചയം
2.കേവല പദാര്‍ത്ഥങ്ങളില്‍ നിന്ന് സങ്കീര്‍ണ്ണ പദാര്‍ത്ഥങ്ങള്‍ നിര്‍മ്മിക്കപ്പെടുന്ന സംശ്ലേഷണ പ്രവര്‍ത്തനത്തെ വിളിക്കുന്ന പേര് ?
ഉപചയം
3.ജീവന്‍ നിലനിര്‍ത്തുന്ന രാസഭൗതിക പ്രവര്‍ത്തനം ഏത് ?
ഉപചയം
4.പാരമ്പര്യത്തെ സംബന്ധിക്കുന്ന വിവരങ്ങള്‍ ഒരു തലമുറയില്‍ നിന്നും പിന്‍തലമുറകളിലേക്ക് വഹിച്ചുകൊണ്ടു പോകുന്നത് ?
ന്യൂക്ലിക് അമ്ലങ്ങള്‍
5.ജീവകോശങ്ങളിലെ സുപ്രധാന സംശ്ലേഷണ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത് ----?
ന്യൂക്ലിക് അമ്ലങ്ങള്‍
6.ന്യൂക്ലിക് അമ്ലങ്ങള്‍ ഏവ?
റൈബോ ന്യൂക്ലിക് അമ്ലം (RNA), ഡി ഓക്സി റൈബോ ന്യൂക്ലിക് അമ്ലം (DNA)
7.കോശമര്‍മ്മത്തില്‍ കാണപ്പെടുന്ന  ന്യൂക്ലിക് അമ്ലം ?
ഡി ഓക്സി റൈബോ ന്യൂക്ലിക് അമ്ലം (DNA)
8.ജീവ ലോകത്തിലെ ഏറ്റവും വലിയ തന്മാത്ര ?
ഡി ഓക്സി റൈബോ ന്യൂക്ലിക് അമ്ലം (DNA)
9.ജീവലോകത്തില്‍ ദീര്‍ഘായുഷ്മാന്‍ എന്ന് വിളിക്കുന്നത് ?
ബ്രിസില്‍ കോണ്‍ പൈന്‍ (4900വയസ്, കാലിഫോര്‍ണിയ) 
10.ഏറ്റവും കൂടുതല്‍ ആയുര്‍ദൈര്‍ഘ്യമൂള്ള ജന്തു ?
ജയിന്റ് ടോര്‍ട്ടോയിസ് (Giant Tortoise , ഗാലപ്പോസ് ദ്വീപ്)
For new posts Click here 

12/20/2011

പൊതുവിജ്ഞാന ചോദ്യോത്തരങ്ങള്‍ 16 (ജീവശാസ്ത്രം)

പുതിയ പോസ്റ്റുകള്‍ക്കായി ഇവിടെ ഞെക്കുക 

1.മത്സ്യങ്ങളെയും ചെറുകീടങ്ങളെയും കീറിമുറിച്ച് അവയുടെ ആന്തരിക ഘടനെക്കുറിച്ച് പഠിച്ച പുരാതന ഗ്രീക്ക് ശാസ്ത്രജ്ഞന്‍ ?
അരിസ്റ്റോട്ടില്‍ (ബി.സി 384-322)
2.ആള്‍ക്കുരങ്ങുകളേയും മനുഷ്യരേയും കീറിമുറിച്ച് പഠനം നടത്തിയ ഗ്രീക്ക് ഭിഷഗ്വരന്‍ ?
ഗാലന്‍
3.ജീവ വിജ്ഞാനത്തെക്കുറിച്ച് വിവരങ്ങളാദ്യമായി ലിഖിത രൂപത്തില്‍ സൂക്ഷിച്ചതാര്?
ഗ്രീക്കുകാര്‍
4.ആദ്യമായി സൂക്ഷമദര്‍ശിനിയി( Microscope)ലൂടെ കോശങ്ങളെ നിരീക്ഷിച്ചതാര് ?
റോബര്‍ട്ട് ഹുക്ക് (1665ല്‍)
5.സൂക്ഷ്മ ജീവികളെ ആദ്യമായി തിരിച്ചറിഞ്ഞതാര് ?

ആന്റൺ വാൻ ലീവാൻഹോക്ക് (1676ല്‍)

6.ബാക്ടീരിയങ്ങള്‍ സര്‍വ്വ വ്യാപിയാണെന്നും അവയില്‍ ചിലത് രോഗകാരികളാണെന്നും തെളിയിച്ചതാര് ?
ലൂയി പാസ്ചര്‍
7.കോശം ഉള്‍ക്കൊള്ളുന്ന സങ്കീര്‍ണ്ണ പദാര്‍ത്ഥത്തെ വിളിക്കുന്ന പേര് ?
പ്രോട്ടോപ്ലാസം
8.പ്രോട്ടോപ്ലാസം ജീവന്റെ അടിസ്ഥാന ഘടകം എന്നു വിശേഷിപ്പിച്ചതാര് ?
റ്റി. എച്ച് ഹക്സിലി
9.ജീവന്‍ കുടികൊള്ളുന്ന രാസയൗഗികം ഏത് ?
പ്രോട്ടോപ്ലാസം
10.പ്രോട്ടോപ്ലാസ രൂപീകരണത്തിന് സഹായിക്കുന്ന ജീവപ്രവര്‍ത്തനം ?
ഉപചയം
For new posts Click here 

12/19/2011

പൊതുവിജ്ഞാന ചോദ്യോത്തരങ്ങള്‍ 15 (ജീവശാസ്ത്രം)


For new posts Click here 

1.ഏകദേശം എത്ര വര്‍ഷം മുമ്പാണ് ഭൂമിയില്‍ ജീവന്‍ ഉത്ഭവിച്ചത് ?

320 കോടി

2.ജീവവസ്തുക്കളുടെ അടിസഥാന ഘടകം ?


3.ജീവ ലോകത്തിലെ ഏറ്റവും വലിപ്പം കൂടിയ വൃക്ഷം ?

ജനറല്‍ ഷെര്‍മാന്‍ (ഭാരം -6100ടണ്‍, ഉയരം -83മീറ്റര്‍, ചുറ്റളവ് -24.61മീറ്റര്‍)

4.'ജനറല്‍ ഷെര്‍മാന്‍ ' നില്‍ക്കുന്നതെവിടെ ?


5.'ജനറല്‍ ഷെര്‍മാന്റെ ' ശാസ്ത്രനാമം ?

സെക്വയാ ഡെന്‍ഡോണ്‍ ജൈജാന്‍ഷ്യം

6.ജീവ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വൃക്ഷം ?

ലിബ്ബി വൃക്ഷം ( കോസ്റ്റ് റെഡ് വുഡ്)( 111.6മീറ്റര്‍ ഉയരം)

7.കോസ്റ്റ് റെഡ് വുഡിന്റെ ശാസ്ത്രീയ നാമം ?

സെക്വയ സെംപര്‍ വിരന്‍സ്

8.ഭൂമിയിലെ ഏറ്റവും വലിപ്പം കൂടിയ ജന്തു ?

നീലത്തിമിംഗലം ( നീളം - 30മീറ്റര്‍, ഭാരം - 200ടണ്‍)

9.സസ്യശാസ്ത്രത്തിന്റെ പിതാവ് ?


10.രക്ത ചംക്രമണം കണ്ടത്തിയതാര് ?

പുതിയ പോസ്റ്റുകള്‍ക്കായി ഇവിടെ ഞെക്കുക 

12/09/2011

പൊതുവിജ്ഞാന ചോദ്യോത്തരങ്ങള്‍ 14 (ബയോളജി - ജീവശാസ്ത്ര ശാഖകള്‍)

പുതിയ പോസ്റ്റുകള്‍ക്കായി ഇവിടെ ഞെക്കുക
1.ജീവനേയും ജീവജാലങ്ങളേയും കുറിച്ചുള്ള ശാസ്ത്രീയ പഠനം ?
2.സസ്യങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ?
3.ജന്തുക്കളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം ?
4.സൂക്ഷമ ജീവികളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖകള്‍ ?
ബാക്ടീരിയോളജി, വൈറോളജി
5.സസ്യങ്ങളുടേയും ജന്തുക്കളുടേയും ശരീരാകൃതി, ഘടന തുടങ്ങിയവയെക്കുറിച്ചുള്ള പഠനമാണ് ?
രൂപവിജ്ഞാനം(Morphology)
6.ജീവജാലങ്ങളുടെ ആന്തരികാവയവങ്ങളെക്കുറിച്ചുള്ള പഠനം?
7.ജീവജാലങ്ങളുടെ ശാരീരിക പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പഠനം?
ഫിസിയോളജി (Physiology)
8.കോശങ്ങളെപ്പറ്റിയുള്ള ശാസ്ത്രീയ പഠനത്തെ വിളിക്കുന്ന പേര് ?
കോശവിജ്ഞാനം (Cytology)
9.ഒരു ജീവിയില്‍ നിന്നും തലമുറകളിലേക്ക് പാരമ്പര്യ സ്വഭാവങ്ങള്‍ എങ്ങനെ കൈമാറ്റം ചെയ്യപ്പെടുന്നു എന്ന് വിശദമായ് പഠിക്കുന്ന ശാസ്ത്രശാഖ ?
ജനിതക ശാസ്ത്രം ( Genetics)
10.കോശങ്ങളിലെ പാരമ്പര്യ ഘടകങ്ങളായ ജീനുകളുടേയും മറ്റു കോശങ്ങളുടേയും തന്മാത്രാഘടന പഠിക്കുന്ന ശാസ്ത്രശാഖയാണ് ?
തന്മാത്രാ ജീവശാസ്ത്രം (Molecular Biology)
11.ജീവികളും ചുറ്റുപാടുകളുമായുള്ള ബന്ധത്തെയും പരസ്പരാശ്രയത്വത്തെയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?

12/06/2011

പൊതുവിജ്ഞാന ചോദ്യോത്തരങ്ങള്‍ 13 (ഭൗതികശാസ്ത്രം- ഉപകരണങ്ങള്‍)


For new posts Click here 

1.ദ്രാവകങ്ങളുടെ ആപേക്ഷിക സാന്ദ്രത അളക്കുന്ന ഉപകരണം ?


2.ജലത്തിനടിയില്‍ ശബ്ദ തീവ്രത അളക്കുവാനുപയോഗിക്കുന്ന ഉപകരണം ?


3.അന്തരീക്ഷത്തിലെ ജലാംശം അളക്കുവാനുപയോഗിക്കുന്ന ഉപകരണം ?


4.പാലിന്റെ ആപേക്ഷിക സാന്ദ്രത അളക്കുവാനുപയോഗിക്കുന്ന ഉപകരണം ?


5.അന്തരീക്ഷ മര്‍ദ്ദം അളക്കുവാനുപയോഗിക്കുന്ന ഉപകരണം ?


6.ഉയര്‍ന്ന ഊഷ്മാവുകള്‍ അളക്കുവാനുപയോഗിക്കുന്ന ഉപകരണം ?

പൈറോമീറ്റര്‍
7.വാതകമര്‍ദ്ദം അളക്കുവാനുപയോഗിക്കുന്ന ഉപകരണം ?


8. സമുദ്രത്തിന്റെ ആഴം അളക്കുവാനുപയോഗിക്കുന്ന ഉപകരണം ?

ഫാത്തോമീറ്റര്‍

9.ഉയരം അളക്കുവാനുപയോഗിക്കുന്ന ഉപകരണം?

അള്‍ട്ടിമീറ്റര്‍

10.ശബ്ദത്തിന്റെ തീവ്രത അളക്കുവാനുപയോഗിക്കുന്ന ഉപകരണം?

ഓഡിയൊമീറ്റര്‍
For new posts Click here