10/12/2010

ആഫ്രിക്കന്‍ വിശേഷങ്ങള്‍ 3- Africa

1.'സത്യസന്ധന്മാരുടെ നാട്' എന്നറിയപ്പെടുന്നത് ___ ?
ബുര്‍ക്കിനാഫാസോ
2.'ആഫ്രിക്കയുടെ ഹൃദയം' എന്നറിയപ്പെടുന്ന രാജ്യം ?
ബറുണ്ടി ( ഏറ്റവും ദരിദ്രമായ രാജ്യം)
3.'ആഫ്രിക്കയുടെ നിലച്ച ഹൃദയം' എന്നറിയപ്പെടുന്ന രാജ്യം ?
ചാഢ്
4.ബുര്‍ക്കിനാഫാസോയുടെ പഴയ പേര് ?
അപ്പര്‍ വോള്‍ട്ട
5.'പരിമള ദ്വീപുകള്‍' എന്നറിയപ്പെടുന്നത് ?
കോമോറോസ്
6.'ആഫ്രിക്കയുടെ പണയപ്പെട്ട കൊമ്പ്' എന്നറിയപ്പെടുന്ന രാജ്യം ?
ജിബൂട്ടി
7.'ഒരിക്കലും ഉറങ്ങാത്ത നഗരം' ​എന്ന വിശേഷണമുള്ള നഗരം?
കെയ്റോ
8.'ആയിരം മിനാരങ്ങളുടെ നഗരം' ​എന്ന വിശേഷണമുള്ള നഗരം?
കെയ്റൊ
9.'ആഫ്രിക്കയുടെ തടവറ' എന്നുവിളിക്കുന്നത് ___ നെ ?
ഇക്വിറ്റോറിയല്‍ ഗിനിയ
10.കാപ്പിയുടെ ജന്മദേശം ?
എത്യോപ്യ
11.'ഗോള്‍ഡ് കോസ്‌റ്റ്' എന്നു വിളിക്കപ്പെട്ടിരുന്ന രാജ്യം ?
ഘാന
12.ലോകത്തില്‍ ഏറ്റവും കൂടുതല്‍ കൊക്കോ ഉത്പാദിപ്പിക്കുന്ന രാജ്യം ?
ഐവറികോസ്‌റ്റ്
13.'ആഫ്രിക്കയുടെ ഉരുക്കു വനിത' എന്നു വിശേഷിപ്പിക്കപ്പെടുന്നത് ആരെ ?
എലന്‍ ജോണ്‍സണ്‍ സര്‍ലീഫ് ( ലൈബീരിയ)
14.'എട്ടാമത്തെ ഭൂഖണ്ഡം' എന്നു വിളിക്കുന്ന ആഫ്രിക്കന്‍ ദ്വീപ് ?
മഡഗാസ്‌കര്‍
15.'ആഫ്രിക്കയിലെ മിനി ഇന്ത്യ' എന്നു വിശേഷിപ്പിക്കപ്പെടുന്ന രാജ്യം ?
മൌറീഷ്യസ് ( 70% ഇന്ത്യന്‍ വംശജര്‍)

10/07/2010

ആഫ്രിക്കന്‍ വിശേഷങ്ങള്‍ 2- Africa

1.ഭൂമിയില്‍ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയര്‍ന്ന ചൂട് അനുഭവപ്പെട്ടെതെവിടെ ?
അല്‍ അസീസി ( 57.7ഡിഗ്രി സെല്‍ഷ്യസ് 1922സെപ്‌റ്റംബര്‍ 13നു)
2.ലോകത്തിലെ ഏറ്റവും വലിയ എഞ്ചിനീയറിങ്ങ് സംരംഭമായി വിലയിരുത്തപ്പെടുന്നത് ___ ?
ഗ്രേറ്റ് മാന്‍ മേഡ് ലേക്ക് (ലിബിയ, ഭൂഗര്‍ഭ ജലം ഖനനം ചെയ്യുന്ന പദ്ധതി)
3.മഡഗാസ്കറിനെ ആഫ്രിക്കാവന്‍കരയില്‍ നിന്നും വേര്‍തിരിക്കുന്നത് ___ ആണ്.
4.ആഫ്രിക്കാവന്‍കരയില്‍ നിന്നും വംശനാശം സംഭവിച്ച് അപ്രത്യക്ഷമായ രണ്ടു പക്ഷികള്‍ ?
ഡോഡോപ്പക്ഷികള്‍, ആനറാഞ്ചിപ്പക്ഷികള്‍
5.ഡോഡോപ്പക്ഷികള്‍ ജീവിച്ചിരുന്നതെവിടെ ?
മൌറീഷ്യസ് (17 -ാം നൂറ്റാണ്ട്)
6.ആനറാഞ്ചിപ്പക്ഷികള്‍ ജീവിച്ചിരുന്നതെവിടെ ?
മഡഗാസ്‌കര്‍ (16 -ാം നൂറ്റാണ്ട്)
7.ഇന്ത്യയില്‍ നിന്നുള്ള ആദ്യകാല കുടിയേറ്റക്കാരുടെ സ്മാരകമായ 'അപ്രവാസിഘട്ട് ' സ്ഥിതി ചെയ്യുന്നതെവിടെ ?
8.നമീബിയയുടെ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നല്‍കിയ ജനകീയ നേതാവ് ?
9.നമീബിയയുടെ സ്വാതന്ത്ര്യ സമരപ്പോരാട്ടത്തിന് നേതൃത്വം നല്‍കിയ സംഘടന?
1912ല്‍
ലുത്‌ലി ഹൌസ്
12.ദക്ഷിണാഫ്രിക്കയില്‍ 'വര്‍ണ്ണവിവേചനം'(Apartheid) നിലനിന്ന കാലഘട്ടം ?
1948-1991
13.ടാന്‍സാനിയയുടെ രാഷ്ട്രപിതാവ് ?
14.ട്യുണീഷ്യയുടെ തലസ്ഥാനം ?
15.പ്രാചീനനഗരമായ 'കാര്‍ത്തേജി'ന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്ത സ്ഥലം ?

10/05/2010

ആഫ്രിക്ക - 25 ചോദ്യോത്തരങ്ങള്‍ Africa


1.ഏറ്റവും കൂടുതല്‍ രാജ്യങ്ങളുള്ള ഭൂഖണ്ഡം?
2.ആഫ്രിക്കയിലെ ഏറ്റവും ചെറിയ രാജ്യം ?
സെയ്ഷല്‍സ് (Seychelles)
3.ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യം ?
സുഡാന്‍(Sudan)
4.എന്താണ് UNITA ?
പോര്‍ച്ചുഗലില്‍ നിന്നും അംഗോളയെ മോചിപ്പിക്കാനായി പൊരുതിയ സംഘടന
The National Union for the Total Independance of Angola
5.വോഡൂന്‍ മതം പ്രചാരത്തിലുള്ളത് എവിടെ ?
പടിഞ്ഞാറന്‍ ആഫ്രിക്ക
6.കലഹാരി മരുഭൂമിയിലെ ആദിമ നിവാസികള്‍ ?
ബുഷ്‌മെന്‍
7.'പുല' ഏതു രാജ്യത്തെ കറന്‍സിയാണ് ?
ബോട്‌സ്‌വാന(Botswana)
8.ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്ന ആഫ്രിക്കന്‍ രാജ്യം ?
റിപ്പബ്ലിക് ഓഫ് കോംഗോ
9.റിപ്പബ്ലിക് ഓഫ് കോംഗോയുടെ തലസ്ഥാനം ?
ബ്രാസവില്ല
കിന്‍ഷാസ
11.വിദേശഭരണത്തില്‍ നിന്നും സ്വാതന്ത്ര്യം നേടിയ ആദ്യ ആഫ്രിക്കന്‍ രാജ്യം ?
എത്യോപ്യ
12.ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യ കൂടിയ നഗരം ?
കെയ്റോ (ഈജിപ്‌ത്)
13.ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിര്‍മ്മിത തടാകം ?
വോള്‍ട്ട തടാകം ( അകോസോംബോ അണക്കെട്ട്, വോള്‍ട്ട നദി, ഘാന)
14.ലോകത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന രാജ്യം ?
ഗിനിയ ( 2- സോളമന്‍ ദ്വീപ്  3- സിയാറാലിയോണ്‍  )
14.ഏതു രാജ്യത്തെ സ്വാതന്ത്ര്യ സമരപ്പോരാളിയാണ് 'ക്വാമി എന്‍ ക്രൂമ' ?
ഘാന(Ghana)
കെനിയന്‍ സ്വാതന്ത്ര്യ സമരപ്പോരാളി
16.'മൌ മൌ'ലഹള നടന്നതെവിടെ? ആര്‍ക്കെതിരെ ?
കെനിയയില്‍, ബ്രിട്ടീഷുകാര്‍ക്കെതിരെ (1952-60)
17.'മസായ്‌മാര' വന്യജീവി സംരക്ഷ​ണകേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ ?
കെനിയയില്‍ (Kenya)
18.സമാധാനത്തിനുള്ള നോബേല്‍ സമ്മാനം നേടിയ ആദ്യ ആഫ്രിക്കന്‍ വനിത ?
വംഗാരി മാതായി ( 2004ല്‍ , കെനിയ - പരിസ്ഥിതി പ്രവര്‍ത്തക)
19.പൂര്‍ണ്ണമായും ദക്ഷി​ണാഫ്രിക്കക്കുള്ളിലായ് സ്ഥിതി ചെയ്യുന്ന രാജ്യം ?
ലെസോത്തോ
20.'Un bowed - A Memoir' - ആരുടെ ആത്മകഥയാണ് ?
 വംഗാരി മാതായി
21.ആഫ്രിക്കയിലെ ഏറ്റവും പഴയ റിപ്പബ്‌ളിക് ?
ലൈബീരിയ
22.അമേരിക്കയിലെ  അടിമത്വത്തില്‍ നിന്നും മോചിതരായ കറുത്തവര്‍ഗ്ഗക്കാര്‍ സ്ഥാപിച്ച രാജ്യം ?
ലൈബീരിയ
23.അമേരിക്കന്‍ പ്രസിഡന്റിന്റെ പേരിലുള്ള തലസ്ഥാന നഗരമുള്ള ആഫ്രിക്കന്‍ രാജ്യം - തലസ്ഥാനം ?
ലൈബീരിയ - മോണ്‍റോവിയ ( ജയിംസ് മണ്‍റോയുടെ സ്മരണാര്‍ത്ഥം)
24.ആഫ്രിക്കയിലെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ പ്രസിഡന്റ് ?
എലന്‍ ജോണ്‍സണ്‍ സര്‍ലീഫ് ( ലൈബീരിയ)
25.ദേശീയ പതാകയില്‍ ചിഹ്നങ്ങളില്ലാതെ ഒരു നിറം മാത്രമുള്ള രാജ്യം ?
ലിബിയ
Enhanced by Zemanta